ഇശലുകള്‍ കഥ പറയുമ്പോള്‍ : എം.എസ്.ബാബുരാജ്, മാന്ത്രിക വിരലുകളുടെ ഹൃദയസ് സ്പർശം! (ഭാഗം 16 )

-ഫൈസല്‍ എളേറ്റില്‍-

മലയാള സിനിമാ സംഗീത രംഗത്ത് ബാബുരാജ് എന്ന പ്രതിഭയുടെ സ്ഥാനത്തെക്കുറിച്ചെഴുതാൻ ഞാൻ ആളല്ല. ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ വലിയ ഒരു ലോകം തന്നെ കേരളീയർക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. ‘ ഇവിടെ അദ്ദേഹം മാപ്പിള പാട്ടിനു നൽകിയ സംഭാവനകളെക്കുറിച്ചുള്ള ചില ചിന്തകൾ പങ്കുവെക്കാനാണ് ഉദ്ദേശിക്കുന്നത്.1929-ൽ ബംഗാളി സ്വദേശിയായ ജാൻ മുഹമ്മദിൻ്റെയും ആക്കോട് സ്വദേശി ഫാത്തിമയുടെയും മകനായി ജനിച്ച അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്പേര് മുഹമ്മദ് സാബിർ എന്നാണ്. വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളുടെ തണൽ നഷ്ടപ്പെട്ട ബാബുരാജ് തെരുവുകളിൽ പാട്ടുപാടിയാണ് ചെറുപ്പകാലം കഴിച്ചുകൂട്ടിയത്. തെരുവിൽ നിന്നും കുഞ്ഞിമുഹമ്മദ് എന്ന പോലീസ് കോൺസ്റ്റബിളാണ് ബാബുരാജിനു അഭയം നൽകിയത്. പിന്നീട് സിനിമയിലെത്തുന്നതും മലയാള സിനിമാ ഗാന ചരിത്രത്തിൻ്റെ ഭാഗമായതുമെല്ലാം നമുക്കറിയാവുന്നതാണ്.

സിനിമയിൽ അദ്ദേഹത്തിൻ്റെ സംഗീത സംവിധാനത്തിൽ പിറന്ന മാപ്പിള ശീലുകൾ ഏറെയാണ്.പി ഭാസ്ക്കരൻ മാഷ് – ബാബുക്ക ടീം ഒരുക്കിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.കുട്ടിക്കുപ്പായം, സുബൈദ, ഉമ്മ, യത്തീം തുടങ്ങിയ സിനിമയിലെ പാട്ടുകൾ ഇന്നും മലയാളിയുടെ മനസ്സിൽ പതിഞ്ഞവയാണ്.

അദ്ദേഹം ഒരുക്കിയ മാപ്പിളപ്പാട്ടുകൾ കൂടുതലും പാടാൻ ഭാഗ്യമുണ്ടായത് എ വി മുഹമ്മദ് കക്കാണ്, പ്രസിദ്ധമായ .മമ്പുറ പൂമഖാമിലെ, ഇലാഹായ പുരാനോട് ,ബിസ്മിയും ഹദും, ആകെ ലോക കാരണ മുത്തൊളി എന്നിവയെല്ലാം ബാബുക്കയുടെ ഈണത്തിൽ എ വി പാടിയതാണ്. ഏകദേശം അറുപതോളം പാട്ടുകൾ ഈ ടീമിൻ്റേതായുണ്ട്. റംലാബീഗം, കെ.ജി സത്താർ, വിളയിൽ ഫസീല തുടങ്ങിയവരുടെ ചില പാട്ടുകളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഏതാനും നാടകഗാനങ്ങൾക്കും സംഗീതം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.മരുപ്പച്ച, കണ്ടം ബെച്ച കോട്ട്, ഇങ്കിലാബിൻ്റെ മക്കൾ തുടങ്ങിയ കോഴിക്കോടൻ നാടകങ്ങൾക്കും, കിഴക്കൻ ഏറനാട്ടിൽ സജീവമായിരുന്ന ജ്ജ് നല്ല മനു സനാകാൻ നോക്ക്, ഈ ദുനിയാവിൽ ഞാൻ ഒറ്റക്കാണ് പോലുള്ള നാടകങ്ങൾക്കും അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തി. ഈ നാടകഗാനങ്ങളും ആസ്വാദകലോകം ഏറ്റെടുത്തവയാണ്.അതോടൊപ്പം നല്ല മാനങ്ങൾക്കു ശബ്ദം നൽകി ആ രംഗത്തും തൻ്റെ സ്ഥാനം അടയാളപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.അലിയാരെ കല്ലിയാണ പുതുമ, സല്ലാ അലൈക്കള്ളാ വ സലാം, വിശ്വ പ്രപഞ്ചത്തിനാകെ റസൂലെ, ഇല്ലാ ദുനിയാവിൽ ഖൈർ ചെയ്യും, ഹിറാ ഗുഹയിൽ, മണിദീപമേ മക്കി തുടങ്ങി ബാബുക്ക പാടിയ പാട്ടുകൾ ഇന്നും പുതിയ തലമുറപോലും പാടിക്കൊണ്ടേയിരിക്കുകയാണ്. ശ്രവണ സുന്ദരമായ തേനൂറുന്ന ഇശലുകളുടെ വിസ്മയം തീർത്ത ആ പ്രതിഭ 1978 ഒക്ടോബർ ഏഴിനു 49-ാം വയസ്സിൽ നമ്മെ വിട്ടു പിരിഞ്ഞു.


Next Post

യുകെ : പ്രൈവറ്റ് പാര്‍ക്കിംഗ് കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ ; വാഹന ഉടമകള്‍ക്ക് ആശ്വസിക്കാം !

Fri Sep 4 , 2020
ലണ്ടന്‍ : പ്രൈവറ്റ് പാര്‍ക്കിംഗ് കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. സ്വന്തം ഇഷ്ട്ടപ്രകാരം ഫൈന്‍ ഈടാക്കാന്‍ ഇനി പ്രൈവറ്റ് പാര്‍ക്കിംഗ് കമ്പനികള്‍ക്ക് സാധക്കില്ല. ഇതിനു വേണ്ടി പുതിയ നിയമം തയ്യാറാക്കി കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. കമ്മ്യൂണിറ്റി സെക്രട്ടറി റോബര്‍ട്ട്‌ ജെന്‍റിക്ക് ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ പുറത്തു വിട്ടത്. ഇനി മുതല്‍ എല്ലാ പ്രൈവറ്റ് പാര്‍ക്കിംഗ് ഏരിയകളിലും 10 മിനിറ്റ് ഗ്രേസ് പിരിയഡ് അനുവദിക്കും. അത് പോലെ തോന്നിയപോലെ ഫൈന്‍ […]

You May Like

Breaking News

error: Content is protected !!