കവിത : സ്വപ്‌നങ്ങള്‍ കണ്ണുനീര്‍ തടാകങ്ങളില്‍ മുങ്ങി മരിക്കുമ്പോള്‍..

-നഈമ മജീദ് എം-


വിറയാർന്ന കൈകളാലെഴുതി കുറിക്കുന്നു -തോരാത്ത കണ്ണുനീർ കഥനങ്ങളെ …
ചിതറി തെറിച്ചുപോയി സ്വപ്നങ്ങളൊക്കെയും -നിൻ പാപ ചെയ്തിയിലാണ്ടുപോയി

ഹൃദയത്തിൻ വില അറിയാതെ വിലയിട്ടു കാലണ പോലും മുകളിലായി
ഇരുളിന്റെ ആയത്തിലാണ്ടു നീ ഒറ്റയായ് –
നിൻ കാമ കണ്ണുകളാര്ദ്രങ്ങളായി

വദനം മറന്നു നീ മധുരം നുണയുവാൻ നിഴലുപോൽ പിന്നിലലഞ്ഞതോർക്കേ
നാരിതൻ അംഗലാവണ്യത്തിൽ മുഴുകി നീ
കഴുകാനായി കൊത്തി പറിച്ചുവല്ലേ

ഓർക്കേണ്ടതല്ലയോ അമ്മയാ പെങ്ങളാ ദേവിയാ ചൊല്ലി പഠിച്ച പാഠം
നിൻസ്നേഹ സ്പര്ശ മിന്നോർത്തിടുമ്പോളെ-
ല്ലാം നെഞ്ചിലൊരഗ്നിതൻ ഗോളമാണ്

നീ കണ്ടതൊക്കെയും കാമ വേരിയെന്ന തോർക്കവേ ജീവൻ ദഹിച്ചു പോയീ
വെറി പൂണ്ട ചെന്നായ് കണക്കെ നീ കീറി-പറിച്ചതോ ഞാൻ കണ്ട നിറമുള്ള സ്വപ്നങ്ങളെ

തോളോടു തോൾ ചേർന്നു പിന്നിട്ട വഴികളിൽ കണ്ണുനീർ തുള്ളികൾ ബാക്കിയായി …
ആരെയെന്നോർക്കാതെ എന്തിനെന്നോർക്കാതെ ലക്‌ഷ്യം മറന്നു വിദൂര മായീ …

കൂടെ നടന്നതും കൂട്ടിന്നിരുന്നതും പാടി പറന്നതും വൃഥാവിലായെ
ഇനിയില്ല ഇനിയില്ല എന്നൊരാ നൊമ്പരം ഹൃദയം പിളർക്കും നിശ്വാസമായേ …


Next Post

ഭക്തിയുടെ നിറവില്‍ ഈ വര്‍ഷത്തെ വിശുദ്ദ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി

Sun Sep 6 , 2020
മക്ക | ഭക്തിയുടെ നിറവില്‍ ഈ വര്‍ഷത്തെ വിശുദ്ദ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച്‌ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കി. മസ്ജിദുല്‍ ഹറമിലെത്തിയ ഗവര്‍ണറെ ഇരുഹറം കാര്യമേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. പനിനീരും ഏറ്റവും മുന്തിയ ഊദ് അത്തറും മറ്റ് സുഗന്ധ്രദ്യവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ […]

Breaking News

error: Content is protected !!