യുകെ: സഫോള്‍ക്കില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് നേരെ വെടിവെപ്പ്; പ്രതി അറസ്റ്റില്‍

സഫോള്‍ക്കില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് നേരെ വെടിവെപ്പ് നടത്തിയ കൌമാരക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. സഫോള്‍ക്കിലെ കെല്‍സ് ഗ്രേവിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 15 കാരന്‍ വിദ്യാര്‍ഥിയെ കേംബ്രിജിലെ ആഡന്‍ബ്രൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എയര്‍ ആംബുലന്‍സ് വഴിയാണ് വിദ്യാര്‍ഥിയെ ആഡന്‍ബ്രൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. തിങ്കളാഴ്ച രാവിലെ 8.40 തോടെയാണ് സംഭവം. കെസ്ഗ്രേവ്‌ ഹൈസ്കൂളിലെ ഒരു വിദ്യാര്‍ഥിക്കാണ് വെടിയേറ്റത്. സ്കൂളിലെ മറ്റു വിദ്യാര്‍ഥികളെല്ലാം സുരക്ഷിതരാണ്‌.

വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ശനമായ പോലിസ് നിയന്ത്രണത്തിലാണ് ഈ പ്രദേശം. പട്രോളിങ്ങിനായി കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് പോലിസ് അസി. ചീഫ് കോണ്‍സ്റ്റബിള്‍ റോബ് ജോണ്‍സ് അറിയിച്ചു.

തോക്ക് കൈവശം വെക്കുന്നതിന് കര്‍ശനമായ നിയന്ത്രങ്ങളുള്ള യുകെയില്‍, എങ്ങനെയാണ് ഒരു കൌമാരക്കാരന് തോക്ക് ഉപയോഗിക്കാന്‍ ലഭിച്ചതെന്നത് ദുരൂഹമാണ്. തോക്കുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ ഈയിടെയായി യുകെയില്‍ വര്‍ധിച്ചു വരുന്നുണ്ട്. മയക്കു മരുന്ന് കച്ചവട സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ മാത്രമാണ് തോക്കുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ മുമ്പ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ പോലും തോക്കുകള്‍ വിധി പറയുന്ന അവസ്ഥയാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്.

Next Post

യൂറോപ്യന്‍ യൂണിയനുമായുള്ള പോര് മുറുകുമ്പോൾ ബ്രിട്ടന്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട്

Tue Sep 8 , 2020
യൂറോപ്യന്‍ യൂണിയനുമായുള്ള പോര് മുറുകുമ്ബോള്‍ ബ്രിട്ടന്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് വരികയാണ്. യൂറോപ്യന്‍ യൂണിയന്‍ അവരുടെ ആവശ്യങ്ങളെ കുറിച്ച്‌ പുനര്‍ചിന്തനം നടത്തിയിട്ടില്ലെങ്കില്‍ വ്യാപാരകരാര്‍ ഉണ്ടാക്കാനുള്ള ചര്‍ച്ചയില്‍ നിന്നും പിന്മാറുമെന്ന് ബോറിസ് ജോണ്‍സണ്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. അഞ്ചാഴ്‌ച്ചയാണ് ഇതിനായി യൂറോപ്യന്‍ യൂണീയന് സമയം നല്കിയിട്ടുള്ളത്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ബ്രസല്‍സ്സില്‍ ഉച്ചകോടി ചേരാനിരിക്കെയാണ് അല്പം കടുത്ത ഭാഷയില്‍ തന്നെ ഒകാടോബര്‍ 15 ന് ശേഷം ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതില്‍ താത്പര്യമില്ലെന്ന് ബോറിസ് അറിയിച്ചത്. […]

Breaking News

error: Content is protected !!