ദേശീയ കിക്ക് ബോക്സിങ് താരം കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം : ദേശീയ കിക്ക് ബോക്സിങ് താരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്നമ്ബ്ര മേലേപ്പുറം പള്ളാട്ട് ഇടവഴി ചെറിയോടത്തില്‍ ഹരിദാസന്റെ മകന്‍ ഹരികൃഷ്ണ (23)നെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്തെ തോട്ടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച രാത്രി ഏഴുമണിയോടെ വീട്ടില്‍ നിന്നും പോയതാണ്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിന് 300 മീറ്ററോളം ദൂരെയുള്ള തോട്ടത്തിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

പെരിന്തല്‍മണ്ണ അല്‍ശിഫ കോളജില്‍ ആയുര്‍വേദ തെറാപ്പി വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍. കിക്ക് ബോക്സിങ്ങില്‍ സംസ്ഥാന, ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

Next Post

യുകെ: ഡസന്‍ കണക്കിന് സ്കൂളുകളില്‍ കൊറോണ ബാധ; അഞ്ചു സ്കൂളുകള്‍ അടച്ചിട്ടു !

Tue Sep 8 , 2020
ലണ്ടന്‍ : വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്നതിന് പിന്നാലെ ഇംഗ്ലണ്ടിലും വെയ്ല്‍സിലും സ്കൂളുകളില്‍ വ്യാപകമായ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചുരുങ്ങിയത് ഒരു ഡസന്‍ സ്കൂളുകളിലെങ്കിലും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ചില സ്കൂളുകള്‍ വിദ്യാര്‍ഥികളോടും അധ്യാപകരോടും രണ്ടാഴ്ചത്തേക്ക് കോറന്‍റ്റയ്നില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ യുകെയില്‍ സ്കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. ലിവര്‍പൂളില്‍ 5 സ്കൂളുകളില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് […]

Breaking News

error: Content is protected !!