യുകെ: കൊറോണ വൈറസ് ബാധ വീണ്ടും കുതിച്ചുയരുന്നു; നിയമം പാലിക്കാന്‍ ഭീഷണിയുടെ സ്വരവുമായി പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍ !

ലണ്ടന്‍ : കൊറോണ വൈറസ് ബാധ വീണ്ടും അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന് പുതിയ കര്‍ശന വ്യവസ്ഥകളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. “യുകെയിലെ ഓരോ പൌരന്മാരും രാജ്യത്തെ നിയമം കര്‍ശനമായി അനുസരിക്കാന്‍ ബാധ്യസ്ഥരാണ്” എന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ബുധനാഴ്ച പ്രസ്താവിച്ചു. ഇനി മുതല്‍ സോഷ്യല്‍ ഡിസ്റ്റന്സിങ്ങിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രധാന മന്ത്രിയുടെ പ്രസ്താവന സൂചന നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്ത ക്രിസ്തുമസ് ഹോളിഡെക്ക് മുമ്പ് യുകെയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാനുള്ള പദ്ധതികളാണ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണും സംഘവും ആവിഷ്കരിച്ചിരിക്കുന്നത്.

ആറു പേരില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് കൂടുന്നതിന് ഇനി മുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഇതിനു പുറമെ കൊറോണ ടെസ്റ്റ്‌ വ്യാപകമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മില്ല്യന്‍ കണക്കിന് ടെസ്റ്റുകള്‍ നടത്താനാണ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ഓരോ ദിവസവും 5 ലക്ഷം ടെസ്റ്റുകള്‍ വീതം നടത്തും. ക്രമേണ ടെസ്റ്റ് റേറ്റ് ദിവസേന ഒരു മില്ല്യന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരും.

65 മില്ല്യന്‍ വരുന്ന ബ്രിട്ടനിലെ മൊത്തം ജനങ്ങളെയും ക്രമേണ കൊറോണ ടെസ്റ്റിനു വിധേയമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇങ്ങനെ വ്യാപക ടെസ്റ്റുകള്‍ നടത്തി കൊറോണ ബാധിതരെ തിരിച്ചറിഞ്ഞ് കോറന്‍റ്റയ്ന്‍ ചെയ്യുന്നതോടെ സോഷ്യല്‍ ഡിസ്റ്റസിംഗ് പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്‌.

6 പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നത് ഇനി മുതല്‍ കര്‍ശനമായി നിയന്ത്രിക്കും വിവാഹം, ശവ സംസ്കാരം, നേരത്തെ ഫിക്സ് ചെയ്ത സ്പോര്‍ട്സ് മത്സരങ്ങള്‍ എന്നിവയെ ഈ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കും. ഇതിനു പുറമേ ജോലി സ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെയും ഈ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കും. ബുധനാഴ്ച 2460 പേര്‍ക്ക് കൂടി പുതിയതായി യുകെയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചു.

Next Post

പ്രിന്‍സിപ്പല്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Thu Sep 10 , 2020
തിരുവനന്തപുരം; സംസ്ഥാന സഹകരണ യൂണിയന്‍ കേരളയ്ക്ക് കീഴില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കിക്മ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ തസ്തികയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബിരുദാനന്തരബിരുദം (55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്), പത്ത് വര്‍ഷത്തെ അദ്ധ്യാപന പരിചയം, പി.എച്ച്‌.ഡി യോഗ്യതയുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. മാനേജ്‌മെന്റ്, ഇംഗ്ലീഷ്, കമ്ബ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലെ പി.ജി. അഭികാമ്യം. പ്രിന്‍സിപ്പല്‍ തസ്തികയില്‍ അംഗീകൃത കോളേജുകളില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന […]

Breaking News

error: Content is protected !!