സൗദിയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന് ദാരുണാന്ത്യം

റിയാദ് : സൗദിയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന് ദാരുണാന്ത്യം. കണ്ണൂര്‍ താണ സ്വദേശി അലക്കലകത്ത് മൂസ (63) ആണ് ജിദ്ദയില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു അപകടം. ക്രോണ സ്ട്രീറ്റില്‍ ഇദ്ദേഹം ജോലി ചെയ്യുന്ന ജിദ്ദ നാഷനല്‍ ആശുപത്രിക്ക് മുമ്ബില്‍ നിന്നും റോഡ് മുറിച്ചു കടക്കവേ സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ. മരണം സംഭവിച്ചു.

35 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം ദീര്‍ഘകാലം സൗദി കേബിള്‍ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സപ്പോര്‍ട്ട് സര്‍വീസ് മാനേജരായി ജോലിചെയ്യുകയായിരുന്നു.

Next Post

ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരന്

Thu Sep 10 , 2020
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരന്. ദുബായില്‍ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട്ടറാവു എന്ന 34കാരനാണ് 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചത്. ബുധനാഴ്ച ദുബായ് വിമാനത്താവളത്തില്‍ വച്ചാണ് ഡ്യൂട്ടി ഫ്രീം മില്ലേനിയം മില്യനര്‍, ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പുകള്‍ നടന്നത്. 338 സീരീസിലുള്ള 4829 നമ്ബര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആഗസറ്റ് 29ന് ഓണ്‍ലൈന്‍ വഴിയായിരുന്നു അദ്ദേഹം ടിക്കറ്റെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി […]

You May Like

Breaking News

error: Content is protected !!