യുകെ : കോറന്‍റ്റയ്നിനിലെ ഏകാന്തത; ലണ്ടനിലെ മുന്‍ പോലിസ് മേധാവി ആത്മഹത്യ ചെയ്തു !

ലണ്ടന്‍ : കൊറോണ ബാധയേറ്റതിനെ തുടര്‍ന്ന് കോറന്‍റ്റയ്നിനില്‍ ആയിരുന്ന ലണ്ടനിലെ മുന്‍ പോലിസ് മേധാവി ആത്മഹത്യ ചെയ്തു. 58 കാരനായ ജിം വെബ്സ്റ്റര്‍ ആണ് കോറന്‍റ്റയ്നിനിലെ ഏകാന്തതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കൊറോണ ബാധയേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹം, ഭാര്യയേയും മക്കളെയും ലണ്ടനിലെ വീട്ടില്‍ നിര്‍ത്തി കോണ്‍വാളിലെ വസതിയില്‍ കോറന്‍റ്റയ്നിന്‍ ചെയ്യുകയായിരന്നു. ഇതിനിടെയാണ് വെബ്സ്റ്ററുടെ മൃതദേഹം കോണ്‍വാളിലെ സ്വവസതിയില്‍ കണ്ടെത്തിയത്.

ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസില്‍ ചീഫ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ഇദ്ദേഹം പ്ലിമൌത്ത് നഗരത്തില്‍ ചീഫ് സൂപ്രണ്ടുമായും ജോലി ചെയ്തിട്ടുണ്ട്. കൊറോണ ബാധയേറ്റ് കോണ്‍വാളിലേക്ക് കോറന്‍റ്റയ്നിനില്‍ പോയ ഉടനെ ഇദ്ദേഹത്തിന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായതായി ഭാര്യ സാക്ഷ്യപ്പെടുത്തുന്നു.

Next Post

മൂന്നുമാസം മുമ്പ് സുഖമില്ലാതെ ആശുപത്രിയിലേക്ക് പോയതിന് ശേഷം വിവരമൊന്നുമില്ലതിരുന്ന പ്രവാസി മലയാളി മരിച്ചെന്ന് സ്ഥിരീകരിച്ചു

Fri Sep 11 , 2020
റിയാദ്: മൂന്നുമാസം മുമ്ബ് റിയാദില്‍ സുഖമില്ലാതെ ആശുപത്രിയിലേക്ക് പോയതിന് ശേഷം വിവരമൊന്നുമില്ലതിരുന്ന പ്രവാസി മലയാളി മരിച്ചെന്ന് സ്ഥിരീകരണം. റിയാദിലെ അല്‍മുഹൈദിബ് കമ്ബനിയിലെ ഡ്രൈവറായ തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി മുഹമ്മദിനെ (സൈദു-57)യാണ് മെയ് 27ന് കാണാതായത്. കാണാതായ സമയത്ത് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സുഖമില്ലാതെ ആശുപത്രിയിലേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് കാണാതായെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പരാതിപ്പെടുകയും വ്യാപകമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. റിയാദിലെ ശുമൈസി ആശുപത്രിയിലേക്കാണ് ചികിത്സ തേടി പോയത്. അതിന് […]

Breaking News

error: Content is protected !!