യുകെ: ‘ടീനേജ് ഡ്രൈവര്‍മാര്‍ക്ക്’ കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍; കാറില്‍ ഒന്നില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കില്ല !

ലണ്ടന്‍: യുകെയില്‍ ടീനേജ് ഡ്രൈവര്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. യുവ ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിങ്ങില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുകെ പാര്‍ലമെന്റിന്‍റെ ട്രാന്‍സ്പോര്‍ട്ട് സെലക്റ്റ് കമ്മറ്റി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സെലക്റ്റ് കമ്മറ്റി ചെയര്‍മാന്‍ ഹു മെറിമാന്‍ ആണ് നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്. പല യുവ ഡ്രൈവര്‍മാരും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ‘ ടാക്സി ഡ്രൈവര്‍’മാരായി മാറുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

യുകെയില്‍ റോഡാപകടങ്ങളില്‍ മരണപ്പെട്ട ഡ്രൈവര്‍മാരില്‍ 21 ശതമാനവും ടീനേജ് പ്രായത്തിലുള്ള ഡ്രൈവര്‍മാരാണ്. എന്നാല്‍ യുകെയിലെ മൊത്തം ഡ്രൈവര്‍മാറില്‍ വെറും 7 ശതാമാനം മാത്രമാണ് ഇവര്‍. 2013-2018 വര്‍ഷങ്ങള്‍ക്കുള്ളില്‍ 122 കാര്യമായ അപകടങ്ങള്‍ ആണ് ടീനേജ് ഡ്രൈവര്‍മാര്‍ മറ്റുള്ളവര്‍ക്ക് ലിഫ്റ്റ്‌ കൊടുക്കുന്നതിനിടെ വരുത്തിയത്. ഇതില്‍ പല അപകടങ്ങളും അമിത വേഗത മൂലവും വഴി യാത്രക്കാരെ ഇടിച്ചതുമായി ബന്ധപ്പെട്ടുള്ളതുമാണ്.

Next Post

യുകെ : കോറന്‍റ്റയ്നിനിലെ ഏകാന്തത; ലണ്ടനിലെ മുന്‍ പോലിസ് മേധാവി ആത്മഹത്യ ചെയ്തു !

Fri Sep 11 , 2020
ലണ്ടന്‍ : കൊറോണ ബാധയേറ്റതിനെ തുടര്‍ന്ന് കോറന്‍റ്റയ്നിനില്‍ ആയിരുന്ന ലണ്ടനിലെ മുന്‍ പോലിസ് മേധാവി ആത്മഹത്യ ചെയ്തു. 58 കാരനായ ജിം വെബ്സ്റ്റര്‍ ആണ് കോറന്‍റ്റയ്നിനിലെ ഏകാന്തതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കൊറോണ ബാധയേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹം, ഭാര്യയേയും മക്കളെയും ലണ്ടനിലെ വീട്ടില്‍ നിര്‍ത്തി കോണ്‍വാളിലെ വസതിയില്‍ കോറന്‍റ്റയ്നിന്‍ ചെയ്യുകയായിരന്നു. ഇതിനിടെയാണ് വെബ്സ്റ്ററുടെ മൃതദേഹം കോണ്‍വാളിലെ സ്വവസതിയില്‍ കണ്ടെത്തിയത്. ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസില്‍ ചീഫ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ഇദ്ദേഹം പ്ലിമൌത്ത് […]

You May Like

Breaking News

error: Content is protected !!