ഗസ്റ്റ് ലക്ചറർ ഒഴിവ്

​തിരുവനന്തപുരം; നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങള്‍ക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്‌.ഡി, എം.ഫില്‍, കോളേജുകളിലെ അദ്ധ്യാപന പരിചയം എന്നിവ അഭിലഷണീയ യോഗ്യത. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേരുള്ളവരായിരിക്കണം. യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാക്കണം. സംസ്‌കൃതം വിഭാഗത്തിലേക്ക് 18ന് രാവിലെ 10.30നും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലേക്ക് 22ന് രാവിലെ 10.30നുമാണ് ഇന്റര്‍വ്യൂ.

Next Post

സൗദിയിലേക്ക് വീണ്ടു ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം

Fri Sep 11 , 2020
റിയാദ് : സൗദിയിലേക്ക് വീണ്ടു ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം സൗദി സഖ്യസേന പരാജയപെടുത്തി ദക്ഷിണ സൗദിയിലെ നജ്‌റാനില്‍ ജനവാസ മേഖലയിലാണ് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമങ്ങള്‍ ഉണ്ടായത്. പുലര്‍ച്ചെയും രാവിലെയുമായി രണ്ടു തവണയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച്‌ നജ്‌റാനില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്ബായി സഖ്യസേന ഡ്രോണുകള്‍ വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി […]

You May Like

Breaking News

error: Content is protected !!