യുകെ: കോണ്‍വാളില്‍ പോലീസുകാരന് നേരെ കൊലപാതക ശ്രമം; അക്രമി അറസ്റ്റില്‍ !

കോണ്‍വാള്‍ : കോണ്‍വാളില്‍ പോലീസുകാരന് നേരെ കൊലപാതക ശ്രമം. ആസിഡിന് സമാനമായ ദ്രാവകം പോലീസുകാരന്‍റെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.
കൈപത്തിയിലും മറ്റ് ശരീര ഭാഗങ്ങളിലും കാര്യമായ പൊള്ളലേറ്റ പോലീസുകാരനെ റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എയര്‍ ആംബുലന്‍സ് വഴിയാണ് പോലീസ് ഓഫീസറെ ആശുപത്രിയില്‍ എത്തിച്ചത്. കോണ്‍വാളിലെ ന്യൂകോയില്‍ ആണ് സംഭവം നടന്നത്.

ആക്രമണം നടത്തിയ 30കാരനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കുകള്‍ ഗുരുതരമാണെന്നും എന്നാല്‍ അപകട ഘട്ടം ഓഫീസര്‍ സാവധാനം തരണം ചെയ്ത് വരുന്നതായും പോലീസ് വക്താവ് അറിയിച്ചു. സംഭവത്തെ അപലപിച്ച കോണ്‍വാള്‍ പോലീസ് ചീഫ് സൂപ്രണ്ട് ഇയാന്‍ ഡാമണ്ട് സ്മിത്ത്, ആക്രമണത്തെകുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

ആക്രമണത്തെ ശക്തമായി അപലപിച്ച പോലീസ് ആന്‍ഡ്‌ ക്രൈം മിനിസ്റ്റര്‍ കിറ്റ്‌ മാള്‍ട്ട്ഹൌസ്, ആക്രമിക്കപ്പെട്ട പോലീസ് ഓഫീസര്‍ക്കും കുടുംബത്തിനും എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തു.

Next Post

ഓൺ ലൈൻ വിദ്യാഭ്യാസത്തിൻ്റെ കാണാപ്പുറങ്ങൾ

Sat Sep 12 , 2020
-അഡ്വ.ടി.പി.എ. നസീർ- അടച്ചിട്ട മുറികളിൽ നിയന്ത്രണങ്ങളില്ലാതെ നമ്മുടെ മക്കൾ ഓൺലൈൻ ക്ലാസുകൾ കേട്ടുകൊണ്ടിരിക്കുകയാണ്.പണ്ട് മൊബൈൽ ഫോണുകൾ ഒന്നു തുറന്നു കിട്ടാൻ പലതവണ ‘വഴിയേ’ നടന്ന മക്കൾക്ക് ഇന്ന് വീട്ടിലെ എല്ലാ സ്മാർട്ട് ഫോണുകളുടേയും പാസ് വേർഡുകൾ കാണാപാഠമായിരിക്കുന്നു! ഇൻ്റർനെറ്റിൻ്റെ അനന്ത സാധ്യതകൾ നമ്മുടെ കുട്ടികൾക്ക് മുന്നിൽ തുറക്കപ്പെടുമ്പോൾ രക്ഷിതാക്കളുടെ ചങ്കിടിപ്പും വർദ്ധിക്കുകയാണ്. കലാലയ സഹവാസം രൂപപ്പെടുത്തുന്ന സാമൂഹ്യ ഉത്തരവാദിത്ത ത്വത്തിൻ്റെയും ആത്മനിയന്ത്രണത്തിൻ്റെയും സമയനിഷ്ഠയുടേയും അച്ചടക്ക ശാസനകളുടേയും ചരടുകളില്ലാതെ മക്കൾ ഓൺലൈൻ […]

You May Like

Breaking News

error: Content is protected !!