യുകെ: ഓരോ ആഴ്ചയും കൊറോണ ബാധ നിരക്ക് ഇരട്ടിയാകുന്നു; രാജ്യം അപകട ഘട്ടത്തിലേക്ക് !

ലണ്ടന്‍ : യുകെയില്‍ കൊറോണ ബാധ അനിയന്ത്രിതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ പ്രശസ്തമായ ഇമ്പീരിയല്‍ കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നത്. ആഗസ്റ്റ്‌ 22 മുതല്‍ സെപ്റ്റബര്‍ 7 വരെയുള്ള കാലയളവിലാണ് പഠനം നടന്നത്. ഈ കാലയളവില്‍ ഓരോ ആഴ്ചയിലും കൊറോണ ബാധ നിരക്ക് ഇരട്ടിയായതായി ഗവേഷകര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 3 ലക്ഷം പേരെയാണ് ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയത്.

ഇംഗ്ലണ്ടില്‍ ജൂലൈ അവസാനത്തിലെ രണ്ടാഴ്ചയില്‍ ഓരോ ലക്ഷം പേരിലും 13 പേര്‍ക്ക് കൂടുതലായി കൊറോണ ബാധയേറ്റു. എന്നാല്‍ ജൂലൈ മാസത്തിലെ ആദ്യത്തെ രണ്ടാഴ്ച ഒരു ലക്ഷത്തില്‍ നാല് പേര്‍ മാത്രമാണ് കൊറോണ ബാധിതരായത്. കര്‍ശനമായ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ ഗവേഷകര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

മേയ്, ജൂണ്‍ മാസങ്ങളില്‍ കൊറോണ വ്യാപനം കൂടുതലായും ഹോസ്പിറ്റലുകളും കെയര്‍ ഹോമുകളും കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ ലഘൂകരിച്ച ശേഷം ജൂലൈ, ആഗസ്റ്റ്‌ ഷോപ്പുകള്‍, പബ്ബുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളിലാണ് കൊറോണ ബാധയുടെ പ്രഭവകേന്ദ്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കീ വര്‍ക്കേര്‍സിനും പൊതു ജനങ്ങളുടെയും ഇടയിലുള്ള വൈറസ് ബാധ നിരക്ക് ഇപ്പോള്‍ സമാനമാണ്. നേരത്തെ ഹോസ്പിറ്റല്‍ സ്റ്റാഫ് അടക്കമുള്ള കീ വര്‍ക്കേര്‍സിന്‍റെ ഇടയിലാണ് കൊറോണ ബാധ കൂടുതലായുണ്ടയിരുന്നത്. 65 വയസിന് മുകളിലുള്ളവരില്‍ ഇപ്പോഴും കൊറോണ ബാധ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഏപ്രില്‍ മാസത്തെ താരതമ്യപ്പെടുത്തുമ്പോള്‍ 18-24 വയസിന് ഇടയിലുള്ളവരില്‍ ഇപ്പോള്‍ കൊറോണ ബാധ നാലിരട്ടിയായിയായി വര്‍ധിച്ചിട്ടുണ്ട്. കൌമാരക്കാരാണ് കൊറോണ വൈറസിന്‍റെ പുതിയ വാഹകരെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാങ്ങോങ്ങ് ഈയിടെ പ്രസ്താവിച്ചത് വിവാദമായിരുന്നു.

Next Post

യുകെ: കോണ്‍വാളില്‍ പോലീസുകാരന് നേരെ കൊലപാതക ശ്രമം; അക്രമി അറസ്റ്റില്‍ !

Sat Sep 12 , 2020
കോണ്‍വാള്‍ : കോണ്‍വാളില്‍ പോലീസുകാരന് നേരെ കൊലപാതക ശ്രമം. ആസിഡിന് സമാനമായ ദ്രാവകം പോലീസുകാരന്‍റെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. കൈപത്തിയിലും മറ്റ് ശരീര ഭാഗങ്ങളിലും കാര്യമായ പൊള്ളലേറ്റ പോലീസുകാരനെ റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എയര്‍ ആംബുലന്‍സ് വഴിയാണ് പോലീസ് ഓഫീസറെ ആശുപത്രിയില്‍ എത്തിച്ചത്. കോണ്‍വാളിലെ ന്യൂകോയില്‍ ആണ് സംഭവം നടന്നത്. ആക്രമണം നടത്തിയ 30കാരനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ആക്രമണം […]

Breaking News

error: Content is protected !!