ചന്ദ്രബോധ് വധക്കേസ് പ്രതി നിസാമിന്റെ ജാമ്യം റദ്ദാക്കാന്‍ എഡിജിപി സര്‍ക്കാറിന് കത്ത് നല്‍കി

തൃശ്ശൂര്‍ | ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നിഷാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് ജയില്‍ ഡിജിപി റിഷിരാജ് സിംഗ്. നിഷാം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി റിഷിരാജ് സിംഗ് സര്‍ക്കാറിനും എ ജിക്കും കത്ത് നല്‍കി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിഷാമിന് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസം 13നാണ് ഹൈക്കോടതി നിസാമിന് ഇടക്കാല ജാമ്യം അനുവദിച്ചത്.ആദ്യം 15 ദിവസത്തേക്ക് നേടിയ ജാമ്യം പിന്നീട് നീട്ടുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിക്ക് പകരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പോകരുത് എന്നതുള്‍പ്പെടെയായിരുന്നു ജാമ്യ വ്യവസ്ഥകള്‍.

ഇതുള്‍പ്പെടെയുള്ളവ നിസാം ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിസാം ചികിത്സ തേടിയതായും ജയില്‍ ഡിജിപിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന് ജയില്‍ ഡിജിപി റിഷിരാജ് സിംഗ് ആവശ്യപ്പെട്ടത്. തുടര്‍ നടപടികള്‍ ആവശ്യപ്പെട്ട് സര്‍ക്കാറിനും എജിക്കും കത്ത് നല്‍കി . 2016 ല്‍ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് കഴിയുകയാണ് നിസാം.

Next Post

ടാറ്റയ്ക്ക് മുന്നില്‍ മഹീന്ദ്ര വീണു, കണ്ടറിയണം ഇനി മാരുതിക്ക് സംഭവിക്കുന്നത്!

Sat Sep 12 , 2020
മുംബൈ : രാജ്യത്തെ യാത്രാവാഹന വില്‍പ്പനയില്‍ മാരുതിക്കും ഹ്യുണ്ടായിക്കും പിന്നാലെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ടാറ്റാ മോട്ടോഴ്‍സ്. 2020 ഓഗസ്റ്റ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോഴാണ് ടാറ്റയുടെ ഈ നേട്ടം. മാരുതിക്കും ഹ്യുണ്ടായ് മോട്ടോഴ്‌സിനും പിന്നില്‍ മഹീന്ദ്രയെക്കാള്‍ 4,900 യൂണിറ്റുകള്‍ വിറ്റാണ് ടാറ്റ മോട്ടോഴ്‌സ് മൂന്നാം സ്ഥാനത്തെത്തിയത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് മഹീന്ദ്രയെ നാലാംസ്ഥാനത്തേക്ക് പിന്തള്ളി വില്‍പ്പനയില്‍ ടാറ്റ മൂന്നാം സ്ഥാനത്തെത്തുന്നത്. 14,136 യൂണിറ്റുകളാണ് ടാറ്റാ മോട്ടോഴ്സിന്റെ ഓഗസ്റ്റിലെ റീട്ടെയ്ല്‍ […]

Breaking News

error: Content is protected !!