യുകെ: മോട്ടോര്‍വെ സ്പീഡ് ലിമിറ്റ് 60 മൈലിലേക്ക് പരിമിതപ്പെടുത്തുന്നു; ട്രയല്‍ ഈ മാസം തുടങ്ങും !

ലണ്ടന്‍: യുകെയില്‍ മോട്ടോര്‍വേകളിലെ വേഗ പരിധി മണിക്കൂറില്‍ 60 മൈല്‍ ആയി സര്‍ക്കാര്‍ പരിമിതപ്പെടുത്തനോരുങ്ങുന്നു.
വായു മലിനീകരണം കുറക്കാനാണ് ഈ പുതിയ നടപടി. ആദ്യ ഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ചില മോട്ടോര്‍വെകളില്‍ മാത്രമാണ് ഈ വേഗ പരിധി നടപ്പാക്കുക. സെപ്തംബര്‍ അവസാനത്തോടെ നാല് മോട്ടോര്‍വെകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ വേഗ പരിധി നടപ്പാക്കും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മലിനീകരണത്തില്‍ വരുന്ന കുറവ് വിലയിരുത്തിയ ശേഷം മറ്റു മോട്ടോര്‍വെകളിലും പുതിയ വേഗ പരിധി നടപ്പാക്കാനാണ് നീക്കം.

60 മൈലിന് മുകളില്‍ വാഹനമോടിച്ചാല്‍ 3 പോയിന്റും 100 പൌണ്ട് പിഴയും ലഭിക്കും. വായു മലിനീകരണം കുറയ്ക്കുന്നതിന് ആദ്യമായാണ് സര്‍ക്കാര്‍ വാഹനങ്ങളുടെ വേഗതപരിധി കുറക്കുന്നത്. യുകെയിലെ 142 കൌണ്‍സില്‍ ഏരിയകളില്‍ നൈട്രജന്‍ ഡയോക്സൈഡിന്‍റെ അളവ് അനുവാദനീയമായതിലും കൂടുതലാണ്. ഈ കൌണ്‍സിലുകളില്‍ മിക്കതും മോട്ടോര്‍വെകളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നവയാണ്. 33 മില്ല്യന്‍ യുകെ നിവാസികള്‍ ഉയര്‍ന്ന വായു മലിനീകരണമുള്ള മേഖലകളിലാണ് താമസിക്കുന്നത്.

M1, M5, M6,M602 എന്നീ മോട്ടോര്‍വെകളിലാണ് ഈ മാസം ട്രയല്‍ ആരംഭിക്കുന്നത്. കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വേഗത ഇപ്പോള്‍ തന്നെ 56 മൈല്‍ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. 2015 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ പഠന പ്രകാരം വായു മലിനീകരണം കാരണം 65,000 മരണങ്ങള്‍ യുകെയില്‍ നടന്നിട്ടുണ്ട്. 2019ല്‍ ‘യുറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണല്‍’ നടത്തിയ പഠന പ്രകാരം പുകവലിയേക്കാള്‍ കൂടുതല്‍ വായു മലിനീകരണം മരണഹേതുവാകുന്നുവെന്ന് കണക്കാക്കപ്പെടുന്നു.

Next Post

ലൈംഗികാനന്ദവും രുചികരമായ ഭക്ഷണവും പാപമല്ലെന്നും പകരം ദൈവികമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ

Sun Sep 13 , 2020
വത്തിക്കാന്‍ സിറ്റി: ലൈംഗികാനന്ദവും രുചികരമായ ഭക്ഷണവും പാപമല്ലെന്നും പകരം ദൈവികമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റെല്ലാ ആനന്ദങ്ങള്‍ പോലെ തന്നെ ഇവയും ദൈവത്തില്‍ നിന്നും നമുക്ക് നേരിട്ട് ലഭിച്ച സമ്മാനങ്ങളാണെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. ഇറ്റാലിയന്‍ എഴുത്തുകാരനായ കാര്‍ലോ പെട്രിനിയുമായുള്ള അഭിമുഖത്തിലാണ് മാര്‍പ്പാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. രുചികരമായ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ആനന്ദവും പാപമല്ലെന്ന് മാര്‍പ്പാപ്പ. അമിതമായ ധാര്‍മികത പലപ്പോഴും സഭക്ക് ദോഷം ചെയ്തിട്ടുണ്ട്. മാനുഷികമല്ലാത്ത അശ്ലീല ആനന്ദത്തെ സഭ അപലപിച്ചിട്ടുണ്ട്. […]

Breaking News

error: Content is protected !!