യുകെ: യുറോപ്യന്‍ യൂണിയന്‍റെ മനുഷ്യാവകാശ നിയമങ്ങളില്‍ നിന്നും ബ്രിട്ടന്‍ പിന്മാറുന്നു ; പ്രധാന മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം !

ലണ്ടന്‍ : യുറോപ്യന്‍ യൂണിയന്‍റെ മനുഷ്യാവകാശ നിയമങ്ങളില്‍ നിന്നും ബ്രിട്ടന്‍ പിന്മാറുന്നു. ആയിരക്കണക്കിന് അഭയാര്‍ഥികള്‍ അടക്കം, യുകെയില്‍ ഇപ്പോള്‍ താമസിക്കുന്ന എല്ലാ കുടിയേറ്റക്കാരെയും അസൈലം സീക്കേഴ്സിനെയും ഈ പിന്മാറ്റം പ്രതികൂലമായി ബാധിക്കും. ഈ പിന്മാറ്റം നടന്നാല്‍ ഇപ്പോള്‍ കുടിയേറ്റക്കാര്‍ക്കുള്ള വിസ സംബന്ധമായ പല അപ്പീല്‍ അവകാശങ്ങളും ഇല്ലാതാകും. അത് പോലെ ബ്രിട്ടീഷ് സര്‍ക്കാരിന് കൂടുതല്‍ കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും വേഗത്തില്‍ നാട് കടത്താനും സാധിക്കും.

അടുത്ത ആഴ്ച ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത് സംബന്ധമായ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ പുതിയ മാറ്റം തുടക്കത്തില്‍ വലിയ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. ബോറിസ് സര്‍ക്കാരിന്‍റെ പുതിയ നീക്കം നോര്‍ത്തേണ്‍ അയര്‍ലണ്ടിന്‍റെ പല പൌരാവകാശങ്ങളെയും ഹനിക്കുമെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി ബ്രാണ്ടന്‍ ലുയിസ് ആരോപിച്ചു. ഇതിനു പുറമെ മനുഷ്യാവകാശ നിയമങ്ങളില്‍ നിന്ന് പിന്മാറിയാല്‍ തങ്ങള്‍ ബ്രക്സിറ്റ് വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുമെന്ന് യുറോപ്യന്‍ യൂണിയനും ഭീഷണി മുഴക്കിയിട്ടുണ്ട്. പല കണ്‍സര്‍വേറ്റീവ് എംപി മാരും അവസാന നിമിഷം ഇയു നിയമങ്ങളില്‍ നിന്നും പിന്മാറുന്നതിനെതിരാണ്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ പുതിയ ബ്രക്സിറ്റ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ രംഗത്ത്‌ വന്നു. പുതിയ ബ്രക്സിറ്റ് നടപടി അനവസരത്തിലുള്ള ഒരു നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. “കൊറോണ ബാധ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നതിന് പകരം അപ്രധാന കാര്യങ്ങള്‍ക്ക് ഊര്‍ജം കളയുകയാണ് പ്രധാന മന്ത്രി ചെയ്യുന്നതെന്ന്” പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. നേരത്തെ ബോറിസ് ജോണ്‍സന്‍റെ നീക്കത്തിനെതിരെ മുന്‍ പ്രധാന മന്ത്രിമാരായ ടോണി ബ്ലയറും ജോണ്‍ മേജറും രംഗത്ത്‌ വന്നിരുന്നു.

Next Post

ഈ വര്‍ഷത്തെ എസ്​എസ്​എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

Mon Sep 14 , 2020
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്​എസ്​എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കി. ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന്​ പരീക്ഷ കമീഷണര്‍ അറിയിച്ചു. https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും ഉപയോഗിച്ച്‌ ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം. ലോഗിന്‍ ചെയ്ത ശേഷം get more now എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനില്‍ നിന്ന് Board of Public Examination Kerala തെരഞ്ഞെടുക്കുക. തുടര്‍ന്ന് […]

You May Like

Breaking News

error: Content is protected !!