കുവൈത്ത്​ വിസയുള്ള 426,871 വിദേശികള്‍ രാജ്യത്തിന്​ പുറത്ത്​ കഴിയുന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ വിസയുള്ള 426,871 വിദേശികള്‍ രാജ്യത്തിന്​ പുറത്ത്​ കഴിയുന്നു. അവധിക്ക് നാട്ടില്‍​ പോയി വിമാന സര്‍വീസ്​ ഇല്ലാത്തതിനാല്‍ തിരിച്ചുവരാന്‍ കഴിയാത്തവരാണ്​ ഇതില്‍ ഭൂരിഭാഗം പേരും. വര്‍ക്ക്​ പെര്‍മിറ്റ്​ കാലാവധി കഴിഞ്ഞവരെ കുവൈത്തിലേക്ക്​ വരാന്‍ അനുവദിക്കില്ലെന്ന്​ ആഭ്യന്തര മന്ത്രാലയത്തിന്​ കീഴിലെ താമസകാര്യ അസിസ്​റ്റന്‍റ്​ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്​ അല്‍ അന്‍ബ ദിനപത്രത്തിന്​ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കുവൈത്തിലേക്ക്​ വരാനുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത്​ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്​. ആരോഗ്യ മന്ത്രാലയത്തില്‍നിന്നുള്ള അനുമതി ലഭിക്കുന്ന മുറക്ക്​ ഇത്​ പുനരാരംഭിക്കും. രാജ്യത്ത്​ അനധികൃതമായി താമസിക്കുന്നവരെ പിടികൂടാന്‍ വ്യാപക പരിശോധനക്ക്​ പദ്ധതി തയാറാക്കിയിട്ടുണ്ട്​. വിമാന സര്‍വീസ്​ സാധാരണ നിലയിലായാല്‍ പരിശോധന കാമ്ബയിന്‍ ആരംഭിക്കും. അനധികൃത താമസക്കാരെ പിടികൂടി തിരിച്ചുവരാന്‍ കഴിയാത്ത വിധം നാടുകടത്തും. രാജ്യത്ത്​ വിദേശികള്‍ അധികമുള്ളതി​െന്‍റ ബുദ്ധിമുട്ട്​ കോവിഡ്​ പ്രതിസന്ധികാലം വെളിപ്പെടുത്തി. ജനസംഖ്യാ സന്തുലനം സാധ്യമാക്കാന്‍ സഹായിക്കും വിധം താമസ നിയമം ഭേദഗതി വരുത്തുമെന്നും അന്‍വര്‍ അല്‍ ബര്‍ജാസ്​ പറഞ്ഞു.

Next Post

സൗദിയിൽ പ്രധാന തസ്‌തികകളിൽ 75 ശതമാനം സ്വദേശിവത്ക്കരണം

Mon Sep 14 , 2020
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ നേതൃപദവിയിലുള്ള സുപ്രധാന തസ്​തികകളില്‍ 75 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കണമെന്ന നിര്‍ദേശം ശുറാ കൗണ്‍സില്‍ ഈ ആഴ്‌ച ചര്‍ച്ചക്കെടുക്കും. തിങ്കളാഴ്ചയോ ബുധനാഴ്ചയോ ചേരുന്ന ശുറാ കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്‌ത്‌ വോട്ടിനിടും. ശൂറയുടെ അംഗീകാരം ലഭിച്ചാല്‍ സൗദി തൊഴില്‍ നിയമത്തിലെ 26ാം അനുഛേദം ഭേദഗതി ചെയ്തുകൊണ്ടാണ് നിയമം നടപ്പാക്കുക. ശൂറയിലെ ഡോ. ഗാസി ബിന്‍ സഖര്‍, അബ്​ദുല്ല അല്‍ഖാലിദി, ഡോ. ഫൈസല്‍ ആല്‍ഫാദില്‍ […]

You May Like

Breaking News

error: Content is protected !!