ഉംറതീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയില്ല; ഉംറ സര്‍വീസ് കമ്പനികള്‍ക്ക് 60 കോടി റിയാല്‍ പിഴ

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നും സൗദിയിലെത്തിയ ഉംറതീര്‍ഥാടകര്‍ വിസാകാലാവധി ക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് മടങ്ങാത്തതിനാല്‍ ഉംറ സര്‍വീസ് കമ്ബനികള്‍ക്ക് 60 കോടി റിയാല്‍ പിഴ. ഒരോ തീര്‍ഥാടകനും കാല്‍ ലക്ഷം റിയാല്‍ എന്ന തോതിലാണ് സര്‍വീസ് കമ്ബനികള്‍ പിഴ അടക്കേണ്ടത്.

ജവാസാത്ത് ഡയറക്ടറേറ്റിനെ സമീപിച്ചാണ് ഹജജ് ഉംറ മന്ത്രാലയം പിഴകള്‍ അടക്കണ മെന്നാവശ്യപ്പെട്ട് ഉംറ സര്‍വീസ് കമ്ബനികള്‍ക്ക് നോട്ടീസ് നല്‍കിയത്. പിഴ അടക്കാത്ത പക്ഷം സര്‍വീസ് കമ്ബനികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിപ്പ് നല്‍കി. മുന്നൂറിലധികം ഉംറ സര്‍വീസ് കമ്ബനികള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.

വിദേശങ്ങളില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകര്‍ വിസാകാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചു പോവാത്തതിനെകുറിച്ച്‌ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാന്‍ കാലതാമസം വരുത്തിയതിനാലാണ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിന്റെ ചുമതല വഹിച്ച സര്‍വീസ് കമ്ബനികള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്.

Next Post

വിസിറ്റിംഗ്‌ വിസകളിൽ മാറ്റം വരുത്താനൊരുങ്ങി ദുബൈ

Tue Sep 15 , 2020
ദുബൈ: വിസിറ്റിംഗ്‌ വിസ വ്യവസ്ഥകളില്‍ ദുബൈ അധികൃതര്‍ മാറ്റം വരുത്തുന്നു. നാളിതുവരെ പാസ്‌പോര്‍ട്ട്‌ കോപ്പിയും ഫോട്ടോയും കൊടുത്താല്‍ വിസിറ്റിംഗ്‌ വിസ ലഭിക്കുമായിരുന്നു. എന്നാല്‍ സെപ്‌തംബര്‍ 14 മുതല്‍ ഈ നിയമത്തില്‍ മാറ്റം വന്നതായി ജനറല്‍ ഡയറക്ടറേറ്റ്‌ ഓഫ്‌ റസിഡന്‍സി ആന്‍ഡ്‌ ഫോറിന്‍ അഫയേഴ്‌സ്‌ (ജി.ഡിആര്‍.എഫ്‌.എ) വെബ്‌സൈറ്റില്‍ പറയുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏത്‌ രാജ്യത്ത്‌ നിന്നും ദുബൈയില്‍ വിസിറ്റിംഗ്‌ വിസയില്‍ വരുന്നയാള്‍ സ്വന്തം രാജ്യത്തേക്ക്‌ തിരിച്ചുപോകുമെന്ന്‌ ഉറപ്പ്‌ നല്‍കുന്ന കത്ത്‌ കൂടെ […]

Breaking News

error: Content is protected !!