ട്രാഫിക്ക് പിഴയുടെ തുക ഘട്ടം ഘട്ടമായി അടക്കാനാവില്ല; സൗദി ട്രാഫിക്ക് വിഭാഗം

റിയാദ്: ട്രാഫിക്ക് പിഴയുടെ തുക ഘട്ടം ഘട്ടമായി അടക്കാനാവില്ലെന്ന് സൗദി ട്രാഫിക്ക് വിഭാഗം. അതേസമയം ഒന്നിലധികം തവണ ട്രാഫിക്ക് പിഴയുള്ളവര്‍ക്ക് ഓരോ തവണത്തെ പിഴയും വെവ്വേറെയായി അടക്കാവുന്നതാണ്.

ഒരുതവണ ട്രാഫിക്ക് പിഴ ലഭിച്ചാല്‍ അത് ഒന്നിച്ചുതന്നെ അടയ്ക്കണം. എന്നാല്‍ ഒന്നിലധികം തവണ പിഴകളുണ്ടെങ്കില്‍ ഓരോ പിഴയും വെെേവ്വറ അടയ്ക്കാനാകും. വെള്ളിയാഴ്ച സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്ത ചാനലായ അല്‍ അഖ്ബാരിയയയാണ് ട്രാഫിക്ക് വിഭാഗത്തെ ഉദ്ധരിച്ച്‌ ഇത് സംബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

Next Post

യുഎഇ- ഇസ്രായേല്‍ സമാധാന ഉടമ്പടി ഒപ്പുവയ്ക്കാന്‍ യുഎഇ സംഘം അമേരിക്കയിൽ

Tue Sep 15 , 2020
ദുബായ് : യുഎഇ- ഇസ്രായേല്‍ സമാധാന ഉടമ്ബടി ഒപ്പുവയ്ക്കാന്‍ യുഎഇ സംഘം അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചാണ് യുഎഇ സംഘം കരാറില്‍ ഒപ്പുവയ്ക്കാന്‍ വാഷിങ്ടണ്‍ ഡിസിയിലെത്തിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായ്ദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച്‌ യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായ്ദ് അല്‍ നഹ്യാനാണ് കരാറില്‍ ഒപ്പുവയ്ക്കുക. ഇസ്രായേലിനെ പ്രതിനിധീകരിച്ച്‌ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു […]

You May Like

Breaking News

error: Content is protected !!