പണിയാത്ത വീടിന് സി.പി.എം പ്രാദേശിക നേതാവ് ലൈഫ് ഭവനപദ്ധതിയില്‍നിന്ന് മാതാവിന്‍റെ പേരില്‍ പണം തട്ടിയതായി ആരോപണം

പെരുമ്ബാവൂര്‍: ലൈഫ് ഭവനപദ്ധതിയില്‍നിന്ന് പണിയാത്ത വീടിന് സി.പി.എം പ്രാദേശിക നേതാവ് മാതാവി​െന്‍റ പേരില്‍ പണം തട്ടിയതായി ആരോപണം. ഇതുസംബന്ധിച്ച്‌ കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കി. വെങ്ങോല പഞ്ചായത്ത് രണ്ടാംവാര്‍ഡിലാണ് സംഭവം. തറപോലും പൂര്‍ത്തിയാകാത്ത നിര്‍മാണത്തി​െന്‍റ പേരില്‍ പഞ്ചായത്ത് അംഗത്തി​െന്‍റ ഒത്താശയോടെ നാലുലക്ഷം തട്ടിയെന്നാണ് ആക്ഷേപം.

പദ്ധതിയുടെ പേരില്‍ നാല് ഘട്ടങ്ങളിലായിട്ടാണ് തുക കൈപ്പറ്റിയിരിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ലക്ഷങ്ങള്‍ വാങ്ങിയിട്ടും പണി പൂര്‍ത്തിയാകാതെ സ്ഥലം കാടുകയറിക്കിടക്കുകയാണ്. നിര്‍മാണപ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയ ശേഷമേ ഉപഭോക്താവിന് തുക നല്‍കാവൂ എന്ന മാനദണ്ഡം പാലിക്കപ്പെടാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വില്ലേജ് എക്​സ്​െ​റ്റന്‍ഷന്‍ ഓഫിസറാണ് ജോലികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുന്നത്. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പണം നല്‍കിയിരിക്കുന്നത്.

പദ്ധതിയുടെ പേരില്‍ നടന്നിരിക്കുന്ന തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയും പഞ്ചായത്ത് പ്രസിഡന്‍റ്​ സ്വാതി റെജികുമാറും മണ്ഡലം പ്രസിഡന്‍റ്​ വി.എച്ച്‌. മുഹമ്മദും മുസ്​ലിം ലീഗ് പഞ്ചായത്ത് സമിതി പ്രസിഡന്‍റ്​ എം.എം. അഷറഫും ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എല്‍ദോ മോസസ് പറഞ്ഞു.

Next Post

യുവാവിനെ അധ്യാപികയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; കൊലപാതകമെന്ന് സൂചന

Tue Sep 15 , 2020
കൊല്ലം കുളത്തൂപ്പുഴയില്‍ സുഹൃത്തിന്‍റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തലയുടെ പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌ മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്‌. സുഹൃത്തായ അധ്യാപിക രശ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തുപ്പുഴ ഡീസന്റ്മുക്ക് ടി.എസ് ഭവനില്‍ ദിനേശിനെ കഴിഞ്ഞ ദിവസമാണ് സുഹൃത്തായ അധ്യാപിക രശ്മിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറെ നാളുകളായി രശ്മിയുമായി സൗഹൃദത്തിലായിരുന്നു ദിനേശ്. രശ്മിയുടെ വീട്ടിലെത്തിയതിന് ശേഷം രണ്ട് പേരും […]

Breaking News

error: Content is protected !!