യുവാവിനെ അധ്യാപികയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; കൊലപാതകമെന്ന് സൂചന

കൊല്ലം കുളത്തൂപ്പുഴയില്‍ സുഹൃത്തിന്‍റെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തലയുടെ പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌ മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്‌. സുഹൃത്തായ അധ്യാപിക രശ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുളത്തുപ്പുഴ ഡീസന്റ്മുക്ക് ടി.എസ് ഭവനില്‍ ദിനേശിനെ കഴിഞ്ഞ ദിവസമാണ് സുഹൃത്തായ അധ്യാപിക രശ്മിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറെ നാളുകളായി രശ്മിയുമായി സൗഹൃദത്തിലായിരുന്നു ദിനേശ്. രശ്മിയുടെ വീട്ടിലെത്തിയതിന് ശേഷം രണ്ട് പേരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ രശ്മി ദിനേശിനെ പിടിച്ചുതള്ളുകയായിരുന്നു. കട്ടിലിന്റെ പടിയില്‍ തലയിടിച്ചുവീണ ദിനേശ് മരിച്ചു.

തുടര്‍ന്ന് മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമം നടന്നതിന്റെ ഭാഗമായിട്ടാണ് മൃതദേഹം വലിച്ചിഴച്ച്‌ അടുക്കളക്ക് പുറത്തു വരെ എത്തിച്ചതെന്നും രശ്മി പൊലീസിനോട് പറഞ്ഞു.

രശ്മി അയല്‍വാസിയോട് തന്റെ വീട്ടില്‍ പരിചയമില്ലാത്ത ഒരാള്‍ വന്നു കിടക്കുന്നു എന്നാണ് പറഞ്ഞത്. തുടര്‍ന്ന് അയല്‍വാസിയും മറ്റു നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. ചോദ്യം ചെയ്യലിന്റ ആദ്യ ഘട്ടത്തില്‍ രശ്മി കൊല നടന്നത് നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ്‌ ചെയ്ത രശ്മിയെ കോടതി റിമാന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവറാണ് ദിനേശ്

Next Post

വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതോടെ വധു ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് അറസ്റ്റിന്റെ നിഴലില്‍

Tue Sep 15 , 2020
കൊല്ലം: വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതോടെ കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് അറസ്റ്റിന്റെ നിഴലില്‍. കേസില്‍ നേരത്തേ അറസ്റ്റിലായ പള്ളിമുക്ക് കൊല്ലൂര്‍വിള ഇക്ബാല്‍ നഗര്‍ കിട്ടന്റഴികത്ത് വീട്ടില്‍ ഹാരിഷിന്റെ (24) സഹോദന്റെ ഭാര്യയാണ് ഈ സീരിയല്‍ നടി. ഹാരിഷിന്റെ അമ്മയെയും സീരിയല്‍ നടിയെയും കേസില്‍ പ്രതി ചേര്‍ക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. റംസിയും ഹാരിഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. മാസങ്ങള്‍ക്ക് […]

You May Like

Breaking News

error: Content is protected !!