വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതോടെ വധു ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് അറസ്റ്റിന്റെ നിഴലില്‍

കൊല്ലം: വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതോടെ കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് അറസ്റ്റിന്റെ നിഴലില്‍. കേസില്‍ നേരത്തേ അറസ്റ്റിലായ പള്ളിമുക്ക് കൊല്ലൂര്‍വിള ഇക്ബാല്‍ നഗര്‍ കിട്ടന്റഴികത്ത് വീട്ടില്‍ ഹാരിഷിന്റെ (24) സഹോദന്റെ ഭാര്യയാണ് ഈ സീരിയല്‍ നടി.

ഹാരിഷിന്റെ അമ്മയെയും സീരിയല്‍ നടിയെയും കേസില്‍ പ്രതി ചേര്‍ക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. റംസിയും ഹാരിഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്. ഇതിനിടെ റംസി ഗര്‍ഭിണിയായി. വ്യാജരേഖ ചമച്ച്‌ തമിഴ്നാട്ടില്‍ കൊണ്ടുപോയി ഹാരിഷ് ഗര്‍ഭഛിദ്രം ചെയ്തു.

ഇതിന് ശേഷം ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതോടെയാണ് റംസി ആത്മഹത്യ ചെയ്തത്.

സീരിയല്‍ നടിയെയും ഹാരിഷിന്റെ അമ്മയെയും നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നു. അറസ്റ്റുണ്ടാകാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ട് ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ്. കൊട്ടിയം, കണ്ണനല്ലൂര്‍ സി.ഐമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ മാസം 23നാണ് റംസിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ഹാരിഷിനെതിരെ റംസിയുടെ വീട്ടുകാര്‍ നല്‍കിയ പരാതി പൊലീസ് കാര്യമായെടുത്തിരുന്നില്ല. സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഹാരിഷിനെ അറസ്റ്റ് ചെയ്തത്.

റംസിയും സീരിയല്‍ നടിയും തമ്മില്‍ അടുപ്പം

റംസിയും സീരിയല്‍ നടിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. അവര്‍ക്കൊപ്പം സീരിയല്‍ സെറ്റുകളിലും റംസി പോകാറുണ്ടായിരുന്നു. ഈ അവസരത്തിലാണ് റംസിയെ ഹാരിഷ് പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. റംസിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയതിലും സീരിയല്‍ നടിക്ക് പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യക്ക് തൊട്ട്മുന്‍പ് റംസി ഹാരിസിന്റെ അമ്മയെ വിളിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണത്തിന്റെ റെക്കാര്‍ഡിംഗും ഹാരിസും കുടുംബവും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന യുവതിയുടെ ശബ്ദ സന്ദേശവുമാണ് പൊലീസിന്റെ കൈയിലുള്ള പ്രധാന തെളിവ്. ഇതിന് പുറമേയാണ് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നത്. സീരിയല്‍ നടിയും യുവതിയും തമ്മിലുള്ള ഫോണ്‍വിളികളും വാട്സ്‌ആപ്പ് സന്ദേശങ്ങളും വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

Next Post

പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് യുവതി അമേരിക്കയില്‍ മുങ്ങി മരിച്ചു

Tue Sep 15 , 2020
അമേരിക്ക: പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി അമേരിക്കയില്‍ മുങ്ങി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ പോളവരപു കമല(27)യാണ് മരിച്ചത്. ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തിന് മുമ്ബില്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ‘എന്‍ഡിടിവി’ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ട പ്രതിശ്രുത വരനെ രക്ഷപ്പെടുത്തി. പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റലാന്റയിലുള്ള ബന്ധുക്കളെ കണ്ട് തിരികെ മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്. […]

You May Like

Breaking News

error: Content is protected !!