പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് യുവതി അമേരിക്കയില്‍ മുങ്ങി മരിച്ചു

അമേരിക്ക: പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി അമേരിക്കയില്‍ മുങ്ങി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ പോളവരപു കമല(27)യാണ് മരിച്ചത്. ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തിന് മുമ്ബില്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ‘എന്‍ഡിടിവി’ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ട പ്രതിശ്രുത വരനെ രക്ഷപ്പെടുത്തി.

പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റലാന്റയിലുള്ള ബന്ധുക്കളെ കണ്ട് തിരികെ മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്. ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തിന് മുമ്ബില്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരത്തടിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്ക് സിപിആര്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള പോളവരപു കമല എഞ്ചിനീയറിങ് പഠനത്തിന് ശേഷം സോഫ്‌റ്റ്‍‍വെയര്‍ കമ്ബനിയില്‍ ജോലി ലഭിച്ചതോടെയാണ് അമേരിക്കയിലെത്തിയത്. ജോലിയും ഉന്നത പഠനവും തുടരുന്നതിനിടെയാണ് അപകടമുണ്ടായത്.

Next Post

മരണപ്പെട്ട പ്രവാസികളുടെ വിവരങ്ങള്‍ എത്രയും വേഗം അറിയിക്കണമെന്ന് ദുബായ് കോണ്‍സുലേറ്റ്

Tue Sep 15 , 2020
ദുബായ് : യുഎഇയില്‍ പ്രവാസികള്‍ മരണപ്പെട്ടാല്‍ എത്രയും വേഗം വിവരം കോണ്‍സുലേറ്റില്‍ അറിയിക്കണമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. മോര്‍ച്ചറികളില്‍ നിന്ന് മൃതദേഹം ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണിതെന്നും അധികൃതര്‍ അറിയിച്ചു. ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലും മരണപ്പെട്ട ചില ഇന്ത്യക്കാരുടെ വിവരങ്ങള്‍ യഥാസമയം കോണ്‍സുലേറ്റിനെ അറിയിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അറിയിപ്പ് നല്‍കിയത്. മരണവിവരം ആദ്യം ലഭ്യമാകുന്നത് തൊഴിലുടമകള്‍ക്കും സ്‍പോണ്‍സര്‍മാര്‍ക്കും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരിക്കും. വിവരം യഥാസമയം കോണ്‍സുലേറ്റിനെ അറിയിച്ച്‌ […]

Breaking News

error: Content is protected !!