മരണപ്പെട്ട പ്രവാസികളുടെ വിവരങ്ങള്‍ എത്രയും വേഗം അറിയിക്കണമെന്ന് ദുബായ് കോണ്‍സുലേറ്റ്

ദുബായ് : യുഎഇയില്‍ പ്രവാസികള്‍ മരണപ്പെട്ടാല്‍ എത്രയും വേഗം വിവരം കോണ്‍സുലേറ്റില്‍ അറിയിക്കണമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

മോര്‍ച്ചറികളില്‍ നിന്ന് മൃതദേഹം ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണിതെന്നും അധികൃതര്‍ അറിയിച്ചു.

ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലും മരണപ്പെട്ട ചില ഇന്ത്യക്കാരുടെ വിവരങ്ങള്‍ യഥാസമയം കോണ്‍സുലേറ്റിനെ അറിയിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അറിയിപ്പ് നല്‍കിയത്.

മരണവിവരം ആദ്യം ലഭ്യമാകുന്നത് തൊഴിലുടമകള്‍ക്കും സ്‍പോണ്‍സര്‍മാര്‍ക്കും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരിക്കും.

വിവരം യഥാസമയം കോണ്‍സുലേറ്റിനെ അറിയിച്ച്‌ പ്രാദേശികമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നത് കൊവിഡ് മഹാമാരിയുടെ സമയത്ത് മോര്‍ച്ചറികള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്‍ടിക്കുമെന്ന് കോണ്‍സുലേറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ ഏറ്റെടുക്കുകയും അവയുടെ സംസ്‍കാരമോ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളോ എത്രയും വേഗം പൂര്‍ത്തിയാക്കുകയും വേണമെന്നാണ് നിര്‍ദേശം.

തൊഴിലുടമകള്‍ക്കും സ്‍പോണ്‍സര്‍മാര്‍ക്കും തങ്ങളുടെ കീഴിലുള്ള ഇന്ത്യക്കാരുടെ മരണം +971-507347676 എന്ന നമ്ബറിലോ [email protected]a.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കാം.

തുടര്‍നടപടികള്‍ക്കുള്ള ക്ലിയറന്‍സ് കോണ്‍സുലേറ്റില്‍ നിന്ന് ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Next Post

ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2020- ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Tue Sep 15 , 2020
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2020- ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജസ്റ്റിന്‍ കുഞ്ചെറിയ, പോള്‍ ഷെന്നി, അമ്മു രാജേഷ് ബാബു എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്കാര ജേതാക്കള്‍. ജോഷി-ജിന്നി ദമ്ബതികളുടെ മകനായ ജെസ്റ്റിന്‍ കുഞ്ചെറിയക്ക് ഒന്നാം സമ്മാനമായ സാബു നടുവീട്ടില്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന കാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും. ഷെന്നി – ബിന്ദു ദമ്ബതികളുടെ മകനായ പോള്‍ ഷെന്നിക്ക് രണ്ടാം സമ്മാനമായ ചാക്കോ മറ്റത്തിപ്പറമ്ബില്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന […]

You May Like

Breaking News

error: Content is protected !!