ഗള്‍ഫ് എയര്‍ നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും

മനാമ: ബഹ്‌റൈന്‍ ദേശീയ എയര്‍ലൈനായ ഗള്‍ഫ് എയര്‍ നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്ന് തിരുവനന്തപുരത്തേക്കും ഈ ആഴ്ചയില്‍ തന്നെ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സര്‍വീസുകള്‍ ഉണ്ടാവും. കൂടാതെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കും. ഇന്ത്യയുടേയും ബഹ്റൈന്റെയും സര്‍ക്കാരുകള്‍ തമ്മിലുണ്ടാക്കിയ ധാരണയെത്തുടര്‍ന്നാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ബഹ്റൈനിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും ബി അവെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. കൂടാതെ സ്വന്തം ചെലവില്‍ പി സി ആര്‍ ടെസ്റ്റിന് വിധേയരാക്കുകയും വേണം. ഫലം വരുംവരെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. 60 ദിനാര്‍ ആണു ഫീസ്.

Next Post

ദുബൈയിലേക്ക് സന്ദര്‍ശകവിസക്കാര്‍ക്ക്​ പുതിയ നിബന്ധനകള്‍

Wed Sep 16 , 2020
ദുബൈ: ദുബൈയിലേക്കെത്തുന്ന സന്ദര്‍ശക വിസക്കാര്‍ക്ക്​ പുതിയ നിബന്ധനകള്‍. ഇതുമായി ബന്ധപ്പെട്ട്​ ട്രാവല്‍ ഏജന്‍സികള്‍ക്ക്​ നിര്‍ദേശം ലഭിച്ചു. പുതിയതായി അപേക്ഷിക്കുന്ന​വര്‍ക്ക്​ നിബന്ധനകള്‍ ബാധകമായിരിക്കും ഇത്​ സംബന്ധിച്ച്‌​ സിസ്​റ്റത്തിലും അപ്​ഡേഷന്‍ വന്നു. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സാധാരണ ഗതിയില്‍ റിേട്ടണ്‍ ടിക്കറ്റുണ്ടെങ്കില്‍ ആര്‍ക്കും സന്ദര്‍ശക വിസയില്‍ ദുബൈയിലേക്ക് വരാന്‍ കഴിയും. എന്നാല്‍, പുതിയ നിബന്ധന വന്നതോടെ കൂടുതല്‍ രേഖകള്‍ ഹാജരാക്കേണ്ടി വരും. നിശ്ചിത തീയതിയില്‍ മടങ്ങുമെന്ന സത്യവാങ്ങ്മൂലം, ആറു മാസത്തെ ബാങ്ക് […]

You May Like

Breaking News

error: Content is protected !!