എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് 81,000 ഡോളറിന്

ബോസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കന്‍റെ തലമുടി ലേലത്തില്‍ പോയത് 81,000 ഡോളറിന് (ഏകദേശം 59.51 ലക്ഷം രൂപ). ഇതിനോടൊപ്പം ലിങ്കന്‍റെ മരണം അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാമും ഉള്‍പ്പെട്ടിരുന്നു.

ബോസ്റ്റണ്‍ ആര്‍ആര്‍ ഓക്‌ഷന്‍ കേന്ദ്രമാണ് ആപൂര്‍വവസ്തുക്കള്‍ ലേലത്തില്‍ വച്ചത്. വാഷിംഗ്ടണ്‍ ഫോഡ് തിയറ്ററില്‍ ജോണ്‍ വില്യംസ് ബൂത്തിന്‍റെ വെടിയേറ്റു വീണായിരുന്നു എബ്രഹാം ലിങ്കന്‍റെ മരണം. ലിങ്കന്‍റെ ശരീരം പോസ്റ്റ്മാര്‍ട്ടം ചെയ്യുന്നതിനിടെ നീക്കം ചെയ്ത മുടിക്ക് 5 സെന്‍റീമീറ്ററായിരുന്നു നീളം. ലിങ്കന്‍റെ ഭാര്യ മേരി ടോഡ്, ബന്ധു ഡോ. ലിമന്‍ ബീച്ചര്‍ ടോഡ് എന്നിവരുടെ പക്കലായിരുന്നു മുടി. 1945 വരെ തങ്ങളുടെ പക്കലായിരുന്നു മുടിയെന്നു ഡോ. ടോഡിന്‍റെ മകന്‍ ജെയിംസ് ടോഡ് പറഞ്ഞു. 1

999 ലാണ് മുടി ആദ്യമായി വില്‍പന നടത്തിയതെന്ന് ഓക്‌ഷന്‍ ഹൗസ് പറയുന്നു. വാരാന്ത്യം നടന്ന ലേലത്തില്‍ 75,000 ഡോളറാണ് പ്രതീക്ഷിച്ചതെങ്കിലും 81000 ഡോളറിനാണ് ലേലത്തില്‍ പോയതെന്ന് അധികൃതര്‍ പറഞ്ഞു. ലേലത്തില്‍ മുടി സ്വന്തമാക്കിയ വ്യക്തിയുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Next Post

ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2020- ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Tue Sep 15 , 2020
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2020- ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജസ്റ്റിന്‍ കുഞ്ചെറിയ, പോള്‍ ഷെന്നി, അമ്മു രാജേഷ് ബാബു എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്കാര ജേതാക്കള്‍. ജോഷി-ജിന്നി ദമ്ബതികളുടെ മകനായ ജെസ്റ്റിന്‍ കുഞ്ചെറിയക്ക് ഒന്നാം സമ്മാനമായ സാബു നടുവീട്ടില്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന കാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും. ഷെന്നി – ബിന്ദു ദമ്ബതികളുടെ മകനായ പോള്‍ ഷെന്നിക്ക് രണ്ടാം സമ്മാനമായ ചാക്കോ മറ്റത്തിപ്പറമ്ബില്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന […]

You May Like

Breaking News

error: Content is protected !!