ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2020- ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2020- ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജസ്റ്റിന്‍ കുഞ്ചെറിയ, പോള്‍ ഷെന്നി, അമ്മു രാജേഷ് ബാബു എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്കാര ജേതാക്കള്‍.

ജോഷി-ജിന്നി ദമ്ബതികളുടെ മകനായ ജെസ്റ്റിന്‍ കുഞ്ചെറിയക്ക് ഒന്നാം സമ്മാനമായ സാബു നടുവീട്ടില്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന കാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും.

ഷെന്നി – ബിന്ദു ദമ്ബതികളുടെ മകനായ പോള്‍ ഷെന്നിക്ക് രണ്ടാം സമ്മാനമായ ചാക്കോ മറ്റത്തിപ്പറമ്ബില്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന കാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും.

രാജേഷ് ബാബു- അംബിക ദമ്ബതികളുടെ മകളായ അമ്മുവിന് മൂന്നാം സമ്മാനമായ മനോജ് അച്ചേട്ട് സ്പോണ്‍ ചെയ്തിരിക്കുന്ന കാഷ് അവാര്‍ഡും ലഭിക്കും.

അസോസിയേഷനിലെ അംഗങ്ങളായുള്ള മാതാപിതാക്കളുടെ ഈ വര്‍ഷം ഹൈസ്കൂള്‍ ഗ്രാജ്വറ്റ് ചെയ്ത കുട്ടികളില്‍ നിന്നുമാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഹൈസ്കൂള്‍ പഠനത്തില്‍ ലഭിച്ച GPA യോടൊപ്പം ACT സ്കോറും കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളും സാമൂഹിക സേവനപരിചയവും മറ്റു കലാകായികപരമായ മികവുകളും എല്ലാം വിശദമായി പരിഗണിച്ചശേഷമായിരുന്നു പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. സ്കോളര്‍ഷിപ്പ് അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ ചാക്കോ മറ്റത്തില്‍പറമ്ബിലാണ്.

Next Post

വിവിധ തൊഴിൽ അവസരങ്ങൾ

Tue Sep 15 , 2020
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സീനിയര്‍ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. അനസ്‌തേഷ്യോളജി 2, റേഡിയോ ഡയഗ്നോസിസ് 2, ന്യൂക്ലിയര്‍ മെഡിസിന്‍ 1, സര്‍ജിക്കല്‍ ഓങ്കോളജി (ഇ.എന്‍.ടി) 1, മൈക്രോബയോളജി 1, മെഡിക്കല്‍ ഓങ്കോളജി 1, റേഡിയേഷന്‍ ഓങ്കോളജി 3, പാലിയേറ്റീവ് മെഡിസിന്‍ 1 എന്നീ വിഭാഗത്തിലാണ് ഒഴിവുകള്‍. 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.rcctvm.gov.in ഗസ്റ്റ് അധ്യാപക നിയമനം തിരുവനന്തപുരം ബാര്‍ട്ടണ്‍ […]

Breaking News

error: Content is protected !!