വിവിധ തൊഴിൽ അവസരങ്ങൾ

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സീനിയര്‍ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. അനസ്‌തേഷ്യോളജി 2, റേഡിയോ ഡയഗ്നോസിസ് 2, ന്യൂക്ലിയര്‍ മെഡിസിന്‍ 1, സര്‍ജിക്കല്‍ ഓങ്കോളജി (ഇ.എന്‍.ടി) 1, മൈക്രോബയോളജി 1, മെഡിക്കല്‍ ഓങ്കോളജി 1, റേഡിയേഷന്‍ ഓങ്കോളജി 3, പാലിയേറ്റീവ് മെഡിസിന്‍ 1 എന്നീ വിഭാഗത്തിലാണ് ഒഴിവുകള്‍. 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.rcctvm.gov.in

ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്, സിവില്‍ എന്‍ജിനിയറിങ്, ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ്, ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്. അതാതു വിഭാഗങ്ങളില്‍ ബി.ഇ/ബി.ടെക്ക് ബിരുദവും എം.ഇ/എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്സ് യോഗ്യതയുളളവര്‍ 19നകം //www.gecbh.ac.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:0471-2300484.

Next Post

ഡയറക്ട് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ ഒഴിവ്

Tue Sep 15 , 2020
പാലക്കാട് പോസ്റ്റ് ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിഭാഗങ്ങളില്‍ ഡയറക്‌ട് ഏജന്റായും ഫീല്‍ഡ് ഓഫീസര്‍മാരായും നിയമിക്കുന്നു. 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീ യുവാക്കള്‍ എന്നിവരെ ഡയറക്‌ട് ഏജന്റായും 60 വയസില്‍ താഴെ പ്രായമുള്ള കേന്ദ്ര-സംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറുമായാണ് നിയമിക്കുക. കമ്മീഷന്‍ വ്യവസ്ഥയിലാണ് നിയമനം. അപേക്ഷകര്‍ പത്താംക്ലാസ് പാസായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, […]

Breaking News

error: Content is protected !!