ഡയറക്ട് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ ഒഴിവ്

പാലക്കാട് പോസ്റ്റ് ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിഭാഗങ്ങളില്‍ ഡയറക്‌ട് ഏജന്റായും ഫീല്‍ഡ് ഓഫീസര്‍മാരായും നിയമിക്കുന്നു. 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീ യുവാക്കള്‍ എന്നിവരെ ഡയറക്‌ട് ഏജന്റായും 60 വയസില്‍ താഴെ പ്രായമുള്ള കേന്ദ്ര-സംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറുമായാണ് നിയമിക്കുക. കമ്മീഷന്‍ വ്യവസ്ഥയിലാണ് നിയമനം.

അപേക്ഷകര്‍ പത്താംക്ലാസ് പാസായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്ത ഭടന്മാര്‍, ജനപ്രതിനിധികള്‍, വിരമിച്ച അധ്യാപകര്‍, കമ്ബ്യൂട്ടര്‍ പരിജ്ഞാനുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷകര്‍ വയസ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോര്‍ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്ബര്‍ എന്നിവയുള്‍പ്പെടെയുള്ള അപേക്ഷ സിനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസ്, പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍, പാലക്കാട്-678001 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 25 നകം ലഭിച്ചിരിക്കണം. ഇന്റര്‍വ്യൂ തിയതി അപേക്ഷകരെ നേരിട്ട് അറിയിക്കും. ഫോണ്‍-9495888824, 0491 2544740.

Next Post

മദീനയിലെ ഖാലിദിയ ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു

Wed Sep 16 , 2020
മദീന |മദീനയിലെ ഖാലിദിയ ഡിസ്ട്രിക്ടില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ‘ഖാലിദിയ ഉദ്യാനം’ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു.നഗരങ്ങളില്‍ ഹരിത പ്രദേശങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മദീന മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഉദ്യാന നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് പൊതുജനകള്‍ക്ക് ആധുനിക സൗകര്യങ്ങളോടെയാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് . വാക്കിംഗ് ട്രാക്ക്, കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങള്‍,സീസണല്‍ പൂക്കള്‍, മരങ്ങള്‍ ,ഫുട്‌ബോള്‍ മൈതാനം,ലൈറ്റിംഗ് പോളുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട് .അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ […]

You May Like

Breaking News

error: Content is protected !!