മദീനയിലെ ഖാലിദിയ ഉദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു

മദീന |മദീനയിലെ ഖാലിദിയ ഡിസ്ട്രിക്ടില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ‘ഖാലിദിയ ഉദ്യാനം’ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു.നഗരങ്ങളില്‍ ഹരിത പ്രദേശങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മദീന മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഉദ്യാന നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്

പൊതുജനകള്‍ക്ക് ആധുനിക സൗകര്യങ്ങളോടെയാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് . വാക്കിംഗ് ട്രാക്ക്, കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങള്‍,സീസണല്‍ പൂക്കള്‍, മരങ്ങള്‍ ,ഫുട്‌ബോള്‍ മൈതാനം,ലൈറ്റിംഗ് പോളുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട് .അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്

Next Post

ഗള്‍ഫ് എയര്‍ നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും

Wed Sep 16 , 2020
മനാമ: ബഹ്‌റൈന്‍ ദേശീയ എയര്‍ലൈനായ ഗള്‍ഫ് എയര്‍ നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്ന് തിരുവനന്തപുരത്തേക്കും ഈ ആഴ്ചയില്‍ തന്നെ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സര്‍വീസുകള്‍ ഉണ്ടാവും. കൂടാതെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കും. ഇന്ത്യയുടേയും ബഹ്റൈന്റെയും സര്‍ക്കാരുകള്‍ തമ്മിലുണ്ടാക്കിയ ധാരണയെത്തുടര്‍ന്നാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ബഹ്റൈനിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും ബി അവെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. കൂടാതെ സ്വന്തം ചെലവില്‍ പി സി ആര്‍ ടെസ്റ്റിന് വിധേയരാക്കുകയും വേണം. ഫലം […]

Breaking News

error: Content is protected !!