ദുബൈയിലേക്ക് സന്ദര്‍ശകവിസക്കാര്‍ക്ക്​ പുതിയ നിബന്ധനകള്‍

ദുബൈ: ദുബൈയിലേക്കെത്തുന്ന സന്ദര്‍ശക വിസക്കാര്‍ക്ക്​ പുതിയ നിബന്ധനകള്‍. ഇതുമായി ബന്ധപ്പെട്ട്​ ട്രാവല്‍ ഏജന്‍സികള്‍ക്ക്​ നിര്‍ദേശം ലഭിച്ചു. പുതിയതായി അപേക്ഷിക്കുന്ന​വര്‍ക്ക്​ നിബന്ധനകള്‍ ബാധകമായിരിക്കും ഇത്​ സംബന്ധിച്ച്‌​ സിസ്​റ്റത്തിലും അപ്​ഡേഷന്‍ വന്നു. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സാധാരണ ഗതിയില്‍ റിേട്ടണ്‍ ടിക്കറ്റുണ്ടെങ്കില്‍ ആര്‍ക്കും സന്ദര്‍ശക വിസയില്‍ ദുബൈയിലേക്ക് വരാന്‍ കഴിയും. എന്നാല്‍, പുതിയ നിബന്ധന വന്നതോടെ കൂടുതല്‍ രേഖകള്‍ ഹാജരാക്കേണ്ടി വരും. നിശ്ചിത തീയതിയില്‍ മടങ്ങുമെന്ന സത്യവാങ്ങ്മൂലം, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഹോട്ടല്‍ റിസര്‍വേഷന്‍ അതല്ലെങ്കില്‍ താമസ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ കൂടി റിേട്ടണ്‍ ടിക്കറ്റിനൊപ്പം സബ്​മിറ്റ്​ ചെയ്യണം. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കുന്നവര്‍ അവരുടെ പൂര്‍ണ വിവരവും മറ്റു രേഖകള്‍ക്കൊപ്പം കൈമാറണം. സമ്മേളനം, പ്രദര്‍ശനം എന്നിവയില്‍ പ​െങ്കടുക്കാന്‍ വരുന്നവര്‍ മറ്റു രേഖകള്‍ക്കൊപ്പം ക്ഷണക്കത്തു കൂടി കൈമാറണം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന ദുബൈയില്‍ നിന്നുള്ള സന്ദര്‍ശക, ടൂറിസ്റ്റ് വിസകള്‍ ജൂലൈ അവസാനം മുതലാണ് പുനരാരംഭിച്ചത്്. ആഗസ്​റ്റ്​ രണ്ടാം വാരത്തോടെ ആയിരക്കണക്കിന് പ്രവാസികളാണ്​ ദുബൈയിലേക്ക് മടങ്ങിയത്

Next Post

ഉംറ തീര്‍ഥാടനം പുനഃരാരംഭിക്കുന്നു; ആദ്യഘട്ടത്തില്‍ ആഭ്യന്തര തീര്‍ഥാടകര്‍

Wed Sep 16 , 2020
മക്ക |കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സെപ്റ്റംബര്‍ 15 മുതല്‍ കര -നാവിക-വ്യോമപാതയിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിയതോടെയാണ് പുതിയ തീരുമാനം കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച്‌ ഹജ്ജ് കര്‍മ്മങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഉംറ തീര്‍ത്ഥാടനം ഘട്ടം ഘട്ടമായി ആരംഭിക്കുമെന്ന വാര്‍ത്ത അധികൃതര്‍ പുറത്തുവിട്ടത് . ആദ്യ ഘട്ടത്തില്‍ സുരക്ഷാ മുന്‍കരുതല്‍ പാലിച്ച്‌ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായിരിക്കും […]

Breaking News

error: Content is protected !!