യുവതിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

അടിമാലി: യുവതിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇരുമ്ബുപാലം സ്വദേശിയും മാങ്കുളം അമ്ബതാംമൈല്‍ ചിക്കണംകുടിയില്‍ താമസക്കാരനുമായ പുല്ലാട്ട് ഇക്‌ബാലിനെയാണ് (51) മൂന്നാര്‍ സിഐ എസ്. സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ച രണ്ടോടെ കാട്ടുകുടിയില്‍നിന്നാണ് പിടികൂടിയത്. അഞ്ച് കിലോമീറ്റര്‍ വനത്തിലൂടെ രാത്രിയില്‍ നടന്നാണ് പൊലീസ് സംഘം കാട്ടുകുടിയില്‍ എത്തിയത്.

മാങ്കുളം അമ്ബതാംമൈല്‍ ചിക്കണംകുടി ആദിവാസി കോളനിയിലെ ലക്ഷ്്മണനെ (54) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇക്‌ബാലിന്റെ കൂടെ താമസിക്കുന്ന ചിക്കണംകൂടി സ്വദേശിനി രതിയെ (ലതീഷ -30) വഴക്കിനിടെ ഇക്‌ബാല്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. രക്ഷപ്പെടാന്‍ ലക്ഷ്മണന്റെ വീട്ടിലേക്ക് രതി ഓടിയെത്തി. പിറകെയെത്തിയ ഇക്‌ബാല്‍ ലക്ഷ്മണനെ വീടിന്റെ മുറ്റത്തിട്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം വനത്തിലേക്ക് രക്ഷപ്പെട്ടു. രതി അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. ലക്ഷ്മണനെ അയാളുടെ ഭാര്യയുടെ മുന്നിലിട്ടാണ് കൊലപ്പെടുത്തിയത്. ലക്ഷ്മണനും ഇക്‌ബാലും അടുത്തിടെ ചാരായ വാറ്റ് കേസില്‍ പ്രതികളായിരുന്നു. ഇതില്‍ ഇക്‌ബാല്‍ പ്രതിയായത് ലക്ഷ്മണന്‍ ഒറ്റിക്കൊടുത്തതിനാലാണെന്ന് ഇക്‌ബാല്‍ പറയുന്നു. ഇതേ ചൊല്ലി ഇവര്‍ വഴക്കിട്ടിരുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ള ഇക്‌ബാല്‍ നാല് വര്‍ഷം മുമ്ബാണ് ചിക്കണംകുടിയില്‍ എത്തിയത്. രതിയുമായുള്ള ബന്ധത്തില്‍ ഒരുകുട്ടിയുണ്ട്. നിരവധി അബ്കാരി കേസുകളിലെ പ്രതികളാണ് ഇക്‌ബാലും ലക്ഷ്മണനുമെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐമാരായ ഇസ്മായില്‍ നൗഷാദ്, ഷാജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Next Post

വര്‍ക്കലയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

Wed Sep 16 , 2020
തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഭര്‍ത്താവും ഭാര്യയും മകളുമാണ് മരിച്ചത്. മേല്‍ വെട്ടൂര്‍ ശ്രീലക്ഷ്മിയില്‍ ശ്രീ കുമാര്‍ (58) ഭാര്യ മിനി ( 50 )ശ്രീലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. അമ്മയുടെയും മകളുടെയും മൃതദേഹം […]

Breaking News

error: Content is protected !!