വര്‍ക്കലയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഭര്‍ത്താവും ഭാര്യയും മകളുമാണ് മരിച്ചത്. മേല്‍ വെട്ടൂര്‍ ശ്രീലക്ഷ്മിയില്‍ ശ്രീ കുമാര്‍ (58) ഭാര്യ മിനി ( 50 )ശ്രീലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. അമ്മയുടെയും മകളുടെയും മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞനിലയിലായിരുന്നു കിടപ്പുമുറിയിലെ തറയില്‍ കണ്ടെത്തിയത്. ശ്രീകുമാറിന്റെ മൃതദേഹം ഭാഗികമായും കത്തിക്കരിഞ്ഞ നിലയില്‍ ബാത്ത്റൂമിലാണ് കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് കടബാദ്ധ്യതകള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ 20 വര്‍ഷമായി ശ്രീകുമാര്‍ ഡിഫന്‍സിലെ കരാര്‍ ജോലി ഏറ്റെടുത്ത് നടത്തുന്ന കോണ്‍ട്രാക്ടര്‍ ആണ്. ഇപ്പോള്‍ ശംഖുമുഖത്ത് എയര്‍ഫോഴ്സ് പണികള്‍ ഏറ്റെടുത്തു നടത്തി വരികയായിരുന്നു. ശ്രീലക്ഷ്മി ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്.

Next Post

തവന്നൂരില്‍ വന്‍ കുഴല്‍പണവേട്ട

Wed Sep 16 , 2020
മലപ്പുറം തവന്നൂരില്‍ വന്‍ കുഴല്‍പണവേട്ട. നാഗ്പൂരില്‍ നിന്ന് അരിയുമായി വന്ന ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഒന്നര കോടിയോളം രൂപയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവര്‍ ചമ്രവട്ടം സ്വദേശി വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.തവന്നൂരിലെ വൃദ്ധസദനത്തിനടുത്തുള്ള മൊത്തവ്യാപാര കേന്ദ്രത്തിലേക്ക് അരിയുമായി വന്ന ലോറിയിലാണ് പണം കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള എക്‌സൈസ് എന്‍ഫോഴ്‌മെന്റ് സംഘം സ്ഥലത്ത് കാത്തുനിന്നു. ലോഡ് […]

You May Like

Breaking News

error: Content is protected !!