തവന്നൂരില്‍ വന്‍ കുഴല്‍പണവേട്ട

മലപ്പുറം തവന്നൂരില്‍ വന്‍ കുഴല്‍പണവേട്ട. നാഗ്പൂരില്‍ നിന്ന് അരിയുമായി വന്ന ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഒന്നര കോടിയോളം രൂപയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവര്‍ ചമ്രവട്ടം സ്വദേശി വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
തവന്നൂരിലെ വൃദ്ധസദനത്തിനടുത്തുള്ള മൊത്തവ്യാപാര കേന്ദ്രത്തിലേക്ക് അരിയുമായി വന്ന ലോറിയിലാണ് പണം കടത്താന്‍ ശ്രമിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള എക്‌സൈസ് എന്‍ഫോഴ്‌മെന്റ് സംഘം സ്ഥലത്ത് കാത്തുനിന്നു. ലോഡ് ഇറക്കിയയുടന്‍ ലോറി വളഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 1, 38,50000 രൂപ കണ്ടെത്തിയത്. രണ്ടായിരം, അഞ്ഞൂറ്, ഇരുന്നൂറ്, നൂറ് എന്നീ അനുപാതത്തിലായിരുന്നു നോട്ടുകള്‍.

ചാലിശേരിയിലെ അടയ്ക്ക വ്യാപാരി ഷിനോജിന് വേണ്ടിയാണ് പണം എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പിടിച്ചെടുത്ത പണം എക്‌സൈസ് എന്‍ഫോഴ്‌മെന്റ് സ്‌ക്വാഡ് കുറ്റിപ്പുറം പൊലീസിന് കൈമാറി. വാഹനത്തിന്റെ ഡ്രൈവര്‍ ചമ്രവട്ടം സ്വദേശി വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Next Post

യുകെ: നോട്ടിംഗ്ഹാമില്‍ കൊറോണ നിയന്ത്രണം ലംഘിച്ച് പാര്‍ട്ടി നടത്തി; 1000 പൌണ്ട് പിഴയിട്ട് പോലിസ് !

Wed Sep 16 , 2020
കോവിഡ് നിയമങ്ങൾ കർശനമായി പിന്തുടരാനുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് വെള്ളിയാഴ്ച വൈകുന്നേരം ലെന്റണിലെ വീട്ടിൽ വീട്ടിൽ അൻപത് പേർക്ക് ആതിഥേയത്വം വഹിച്ച പത്തൊൻപതുകാരനായ യുവാവിൽ നിന്ന് 10000 പൗണ്ട് പിഴ ഇടാക്കിയതായി നോട്ടിംഗ്ഹാംഷെയർ പോലീസ് അറിയിച്ചു. ഇതിനെ തുടർന്ന് വാരാന്ത്യ പാർട്ടികൾ നടത്തുന്നതിലെ അപകട സാധ്യതയെകുറിച്ച് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മുപ്പതിലധികം ആളുകളുടെ അനധികൃത ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നതിന് 10,000 പൗണ്ട് പിഴ ഈടാക്കാൻ പോലിസ് സേനയ്ക്ക് […]

You May Like

Breaking News

error: Content is protected !!