ഫലസ്​തീനുമായുള്ള ​പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധമില്ലെന്ന്​ ഖത്തര്‍

ദോഹ: ഫലസ്​തീനുമായുള്ള ​പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധമില്ലെന്ന്​ ഖത്തര്‍. ഇസ്രായേലുമായി നയതന്ത്രബന്ധം സ്​ഥാപിക്കുന്ന അയല്‍രാജ്യങ്ങളുമായി ഖത്തര്‍ ചേരില്ലെന്നും വിദേശകാര്യസഹമന്ത്രി ലുല്‍വ ബിന്‍ത്​ റാഷിദ്​ അല്‍ ഖാതിര്‍ പറഞ്ഞു. ബ്ലൂംബര്‍ഗ്​ ന്യൂസുമായി സംസാരിക്കുകയായിരുന്നു അവര്‍.

കാര്യങ്ങള്‍ സാധാരണ നിലയില്‍ ആവുക എന്നതല്ല ഫലസ്​തീന്‍ പ്രശ്​നപരിഹാരം. ഫലസ്​തീനികള്‍ നിലവില്‍ ഏറ്റവും മോശമായ സാഹചര്യത്തിലാണ്​ കഴിയുന്നത്​. രാജ്യമില്ലാത്ത ജനങ്ങള്‍ ആണവര്‍. അവര്‍ ജീവിക്കുന്നത്​ അധിനിവേശത്തിന്​ കീഴിലാണെന്നും ഇക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.

ഖത്തറിനെതിരെ മൂന്നുവര്‍ഷമായി തുടരുന്ന ഉപരോധം അവസാനിക്കുന്നതിനുള്ള വഴികള്‍ ഉടന്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. സൗദി, യു.എ.ഇ, ബഹ്​റൈന്‍, ഈജിപ്​ത്​ രാജ്യങ്ങളുടെ നയതന്ത്ര- വാണിജ്യ ഉപരോധത്തിന്‍റെ ഇരയാണ്​ കഴിഞ്ഞ മൂന്ന്​ വര്‍ഷമായി ഖത്തര്‍.

ഗള്‍ഫ്​ മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ഈ വിടവ്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ ഭരണകൂടത്തെ നിരാശപ്പെടുത്തുകയാണ്​. ഇതിനാല്‍ യു.എസ്​ മുന്‍കൈയില്‍ രണ്ടുമാസം മുമ്ബ്​ പുതിയ പ്രശ്​നപരിഹാരചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്​. കുവൈത്തിന്‍റെ നേതൃത്വത്തിലുള്ള മധ്യസ്​ഥ ശ്രമങ്ങള്‍ അന്തിമമായ ഫലത്തില്‍ എത്തിയിട്ടില്ല.

മാസങ്ങളായി ദൂതന്‍മാര്‍ ഇതിനായി ഉപരോധരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും മടങ്ങുകയും ചെയ്​തുവരികയാണ്​. നിര്‍ണായകമായ ചില മുന്നേറ്റം ഇക്കാര്യത്തില്‍ സംഭവിക്കാം. വരും ആഴ്​ചകളില്‍ പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിഞ്ഞേക്കുമെന്നും മന്ത്രി പറഞ്ഞു.

മറ്റ്​ രാജ്യങ്ങള്‍ മുന്നോട്ടുവച്ച 1 ഇന നിബന്ധനകള്‍ക്കപ്പുറത്തേക്ക്​ പ്രശ്​നപരിഹാരചര്‍ച്ചകള്‍ മുന്നോട്ടുപോയിട്ടുണ്ട്​. ആദ്യഘട്ടത്തില്‍ ഇതല്ലായിരുന്നു സ്​ഥിതി. ഉപാധിരഹിതമായ കൂടിയാലോചനകളിലും ചര്‍ച്ചകളിലുമാണ്​ ഖത്തറിന്​ താല്‍പര്യം. ചര്‍ച്ചകളില്‍ എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തേണ്ട ആവശ്യവുമില്ല. അതേസമയം ഏത്​ രാജ്യവുമായാണ്​ ഖത്തര്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്ന്​ മന്ത്രി വ്യക്​തമാക്കിയില്ല. എന്നാല്‍ ഖത്തര്‍ കരഅതിര്‍ത്തി പങ്കിടുന്ന ഏകരാജ്യമായ സൗദി അറേബ്യയുമായാണ്​ ചര്‍ച്ചകള്‍ നടത്തുന്നത്​ എന്നാണ്​ അറിയുന്നത്​.

Next Post

വാറന്റില്ലാതെ ‌ആരെയും അറസ്‌റ്റ്‌ ചെയ്യാന്‍ അധികാരമുള്ള പ്രത്യേക സുരക്ഷാവിഭാഗത്തിന്‌ രൂപം നല്‍കി യോഗി‌ സര്‍ക്കാര്‍

Wed Sep 16 , 2020
വാറന്റില്ലാതെ ‌ആരെയും അറസ്‌റ്റ്‌ ചെയ്യാന്‍ അധികാരമുള്ള പ്രത്യേക സുരക്ഷാവിഭാഗത്തിന്‌ രൂപം നല്‍കി യോഗി‌ ആദിത്യനാഥ് സര്‍ക്കാര്‍. കേന്ദ്രസേനയായ സിഐഎസ്‌എഫ്‌ മാതൃകയില്‍ ഉത്തര്‍പ്രദേശ്‌ സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഇതിനായി‌ സജ്ജീകരിച്ചു. കോടതി, വിമാനത്താവളം, ഭരണസിരാകേന്ദ്രങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ സുരക്ഷയൊരുക്കാനെന്ന പേരിലാണ് നീക്കം. വാറന്റില്ലാതെ എവിടെയും തെരച്ചില്‍ നടത്താനും ആരെയും അറസ്‌റ്റ്‌ ചെയ്യാനും സ്‌പെഷ്യല്‍ ‌ടീമിന് അധികാരമുണ്ടാകും. ആദ്യഘട്ടമായി 1,747 കോടി രൂപ ചെലവിട്ട്‌ എട്ട്‌ ബറ്റാലിയന്‍ രൂപീകരിക്കുമെന്ന്‌ ‌അഡീഷണല്‍ ചീഫ്‌സെക്രട്ടറി അവനീഷ്‌ ആവസ്‌തി […]

You May Like

Breaking News

error: Content is protected !!