വി​മാ​ന​ത്തി​ന് ഉ​ള്ളി​ല്‍വ​ച്ചു ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് പി​ഴ പ​ത്തു ല​ക്ഷം രൂ​പ​യി​ല്‍ നി​ന്ന് ഒ​രു കോ​ടി രൂ​പയിലേക്ക് ; വ്യോ​മ​യാ​ന ഭേ​ദ​ഗ​തി നിയമം പാസായി

ന്യൂ​ഡ​ല്‍​ഹി: വി​മാ​ന​ത്തി​ന് ഉ​ള്ളി​ല്‍വ​ച്ചു ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് പി​ഴ പ​ത്തു ല​ക്ഷം രൂ​പ​യി​ല്‍ നി​ന്ന് ഒ​രു കോ​ടി രൂ​പ വ​രെ​യാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന വ്യോ​മ​യാ​ന ഭേ​ദ​ഗ​തി ബി​ല്ല് രാ​ജ്യ​സ​ഭ​യി​ല്‍ പാ​സാ​യി. ബി​ല്ല് നേ​ര​ത്തേ ലോ​ക്സ​ഭ​യി​ല്‍ പാ​സാ​യി​രു​ന്നു.

കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക​ല്‍ വ്യോ​മ​യാ​ന മേ​ഖ​ല എ​ങ്ങ​നെ മ​റി​ക​ട​ന്നു എ​ന്നു വി​ശ​ദീ​ക​രി​ച്ചാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി ബി​ല്ല് രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. വ്യോ​മ​യാ​ന നി​യ​മ​ത്തി​ല്‍ മാ​റ്റം കൊ​ണ്ടു​വ​ര​ണ​മെ​ന്ന അ​ന്താ​രാ​ഷ്ട്ര വ്യോ​മ​യാ​ന സം​ഘ​ട​ന​യു​ടെ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് നി​ബ​ന്ധ​ന​ക​ള്‍​ക്ക് അ​നു​സൃ​ത​മാ​യി ബി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വി​മാ​ന​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം, കൈ​വ​ശം വ​യ്ക്ക​ല്‍, ഉ​പ​യോ​ഗം, പ്ര​വ​ര്‍​ത്ത​നം, വി​ല്‍​പ്പ​ന, ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണ് ഈ ​നി​യ​മം. 1934ലെ ​വ്യോ​മ​യാ​ന നി​യ​മ​ത്തി​ലെ ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ള്‍​ക്ക് പു​റ​ത്തു​ള്ള സാ​യു​ധ​സേ​ന​ക​ളു​ടെ പ​ക്ക​ലു​ള്ള വ്യോ​മ​യാ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് 2020 ലെ ​വ്യോ​മ​യാ​ന ബി​ല്ലി​ല്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

വ്യോ​മ​ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​ഴ​വു​ക​ള്‍ നി​ശ്ചി​ത തു​ക അ​ട​ച്ച്‌ ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​നാ​വു​ന്ന സം​വി​ധാ​ന​വും നി​ല​വി​ല്‍​വ​രും. ഇ​തി​ന്‍റെ ചു​മ​ത​ല ബി​സി​എ​എ​സി​നോ പ്ര​ത്യേ​കം നി​യോ​ഗി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നോ ന​ല്‍​കും. വ്യോ​മ​ഗ​താ​ഗ​ത​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളും ബി​ല്ലി​ന്‍റെ പ​രി​ധി​യി​ല്‍​വ​രും.

Next Post

കേരളത്തില്‍ പ്രിന്‍റ്​ ചെയ്യുന്ന ഖുര്‍ആന്‍ അറബി മലയാളത്തിലാണെന്നും യു എ ഇ പുണ്യ നാടാണെന്നും എസ്​.​എഫ്​.ഐ നേതാവ്​ ജെയ്​ക്ക്​​​ സി. തോമസ്

Wed Sep 16 , 2020
കോഴിക്കോട് ​: കേരളത്തില്‍ പ്രിന്‍റ്​ ചെയ്യുന്ന ഖുര്‍ആന്‍ അറബി മലയാളത്തിലാണെന്നും യു എ ഇ പുണ്യ നാടാണെന്നും എസ്​.​എഫ്​.ഐ നേതാവ്​ ജെയ്​ക്ക്​​​ സി. തോമസ്​. മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്​സ് മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തതിനെ കുറിച്ച്‌ സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ജെയ്ക്കിന്റെ ​പ്രതികരണം. കേരളത്തില്‍ പ്രിന്‍റ്​ ചെയ്യുന്ന ഖുര്‍ആന്‍ അറബി മലയാളത്തിലാണ്​ എന്നാല്‍ യു.എ.ഇയില്‍നിന്ന്​ കൊണ്ടുവരുന്ന വിശുദ്ധ ഖുര്‍ ആന്‍ അസ്സല്‍ അറബിക്കാണ്​. ഇസ്​ലാം മത വിശ്വാസികളെ […]

Breaking News

error: Content is protected !!