വാറന്റില്ലാതെ ‌ആരെയും അറസ്‌റ്റ്‌ ചെയ്യാന്‍ അധികാരമുള്ള പ്രത്യേക സുരക്ഷാവിഭാഗത്തിന്‌ രൂപം നല്‍കി യോഗി‌ സര്‍ക്കാര്‍

വാറന്റില്ലാതെ ‌ആരെയും അറസ്‌റ്റ്‌ ചെയ്യാന്‍ അധികാരമുള്ള പ്രത്യേക സുരക്ഷാവിഭാഗത്തിന്‌ രൂപം നല്‍കി യോഗി‌ ആദിത്യനാഥ് സര്‍ക്കാര്‍. കേന്ദ്രസേനയായ സിഐഎസ്‌എഫ്‌ മാതൃകയില്‍ ഉത്തര്‍പ്രദേശ്‌ സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഇതിനായി‌ സജ്ജീകരിച്ചു.

കോടതി, വിമാനത്താവളം, ഭരണസിരാകേന്ദ്രങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ സുരക്ഷയൊരുക്കാനെന്ന പേരിലാണ് നീക്കം. വാറന്റില്ലാതെ എവിടെയും തെരച്ചില്‍ നടത്താനും ആരെയും അറസ്‌റ്റ്‌ ചെയ്യാനും സ്‌പെഷ്യല്‍ ‌ടീമിന് അധികാരമുണ്ടാകും.

ആദ്യഘട്ടമായി 1,747 കോടി രൂപ ചെലവിട്ട്‌ എട്ട്‌ ബറ്റാലിയന്‍ രൂപീകരിക്കുമെന്ന്‌ ‌അഡീഷണല്‍ ചീഫ്‌സെക്രട്ടറി അവനീഷ്‌ ആവസ്‌തി അറിയിച്ചു. മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതിയോ വാറന്റോ ഇല്ലാതെ ആരെയും അറസ്‌റ്റ്‌ ചെയ്യാന്‍ സേനാം​ഗങ്ങള്‍ക്ക് അധികാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനും ന്യൂനപക്ഷ‌ വേട്ടയ്ക്കും പുതിയ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാരെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

Next Post

ദാരിദ്ര്യ രേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ വെട്ടിക്കുറച്ചു സര്‍ക്കാര്‍

Wed Sep 16 , 2020
സംസ്ഥാനത്തെ ദാരിദ്ര്യ രേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇവര്‍ക്ക് പതിനഞ്ച് രൂപ നിരക്കിലുള്ള സ്പെഷ്യല്‍ അരിയും ഒഴിവാക്കി. കോവിഡ് കാലത്ത് സാമ്ബത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് റേഷന്‍ വെട്ടിക്കുറച്ച നടപടി തിരിച്ചടിയാകും. കേന്ദ്രവിഹിതത്തിലെ കുറവാണു പ്രതിസന്ധിയെന്നു സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. വെള്ളക്കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ 25 ലക്ഷത്തോളം കുടുംബങ്ങളെയാണ് ബാധിക്കുക. ഇവര്‍ക്കു ഈ മാസം ലഭിക്കേണ്ട അരിയില്‍ രണ്ടു കിലോയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നീല […]

Breaking News

error: Content is protected !!