കേരളത്തില്‍ പ്രിന്‍റ്​ ചെയ്യുന്ന ഖുര്‍ആന്‍ അറബി മലയാളത്തിലാണെന്നും യു എ ഇ പുണ്യ നാടാണെന്നും എസ്​.​എഫ്​.ഐ നേതാവ്​ ജെയ്​ക്ക്​​​ സി. തോമസ്

കോഴിക്കോട് ​: കേരളത്തില്‍ പ്രിന്‍റ്​ ചെയ്യുന്ന ഖുര്‍ആന്‍ അറബി മലയാളത്തിലാണെന്നും യു എ ഇ പുണ്യ നാടാണെന്നും എസ്​.​എഫ്​.ഐ നേതാവ്​ ജെയ്​ക്ക്​​​ സി. തോമസ്​. മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്​സ് മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തതിനെ കുറിച്ച്‌ സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ജെയ്ക്കിന്റെ ​പ്രതികരണം.

കേരളത്തില്‍ പ്രിന്‍റ്​ ചെയ്യുന്ന ഖുര്‍ആന്‍ അറബി മലയാളത്തിലാണ്​ എന്നാല്‍ യു.എ.ഇയില്‍നിന്ന്​ കൊണ്ടുവരുന്ന വിശുദ്ധ ഖുര്‍ ആന്‍ അസ്സല്‍ അറബിക്കാണ്​. ഇസ്​ലാം മത വിശ്വാസികളെ സംബന്ധിച്ചിട​ത്തോളം അറേബ്യന്‍ നാടുകള്‍ വിശുദ്ധനാടാണ്​. ഈ വിശുദ്ധ നാടുകളില്‍നിന്ന്​ കൊണ്ടുവരുന്ന ഖുര്‍ആനെ അവര്‍ അസാധാരണ വിശുദ്ധിയോടെ അവര്‍ സ്വീകരിക്കുമെന്നും ജെയ്​ക്ക് പറയുന്നു. എന്നാല്‍, യു.എ.ഇ പുണ്യനഗരമല്ലെന്നും അറബി മലയാളത്തില്‍ ഖുര്‍ആന്‍ അച്ചടിക്കുന്നില്ലെന്നും ചര്‍ച്ചയില്‍ പി.കെ. ഫിറോസ്​ മറുപടി നല്‍കി. ‘ജെയ്​ക്കിനെ കുറിച്ചോര്‍ത്ത്​ സങ്കടമുണ്ട്​. ആരാണിത്​ അദ്ദേഹത്തിനോട്​ പറഞ്ഞുകൊടുത്തതെന്ന്​ ആലോചിച്ചാണ്​​ അദ്​ഭുതം തോന്നുന്നത്​. ക്രൈസ്​തവര്‍ക്ക്​ റോം പോലെയും യഹൂദര്‍ക്ക്​ ജറുസലേം പോലെയും ഏതെങ്കിലും നിലക്ക്​ വിശുദ്ധമായ നാടല്ല യു.എ.ഇ. അറബി മലയാളത്തില്‍ ഖുര്‍ആന്‍ അച്ചടിക്കുന്നില്ല. മാത്രമല്ല അറബിയിലുള്ള ഖുര്‍ആന്‍ കേരളത്തിലെ ഏത്​ കടയില്‍ പോയാല്‍ ലഭിക്കുകയും ചെയ്യുമെന്നും ഫിറോസ് വിശദീകരിച്ചു.

Next Post

ഫലസ്​തീനുമായുള്ള ​പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധമില്ലെന്ന്​ ഖത്തര്‍

Wed Sep 16 , 2020
ദോഹ: ഫലസ്​തീനുമായുള്ള ​പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധമില്ലെന്ന്​ ഖത്തര്‍. ഇസ്രായേലുമായി നയതന്ത്രബന്ധം സ്​ഥാപിക്കുന്ന അയല്‍രാജ്യങ്ങളുമായി ഖത്തര്‍ ചേരില്ലെന്നും വിദേശകാര്യസഹമന്ത്രി ലുല്‍വ ബിന്‍ത്​ റാഷിദ്​ അല്‍ ഖാതിര്‍ പറഞ്ഞു. ബ്ലൂംബര്‍ഗ്​ ന്യൂസുമായി സംസാരിക്കുകയായിരുന്നു അവര്‍. കാര്യങ്ങള്‍ സാധാരണ നിലയില്‍ ആവുക എന്നതല്ല ഫലസ്​തീന്‍ പ്രശ്​നപരിഹാരം. ഫലസ്​തീനികള്‍ നിലവില്‍ ഏറ്റവും മോശമായ സാഹചര്യത്തിലാണ്​ കഴിയുന്നത്​. രാജ്യമില്ലാത്ത ജനങ്ങള്‍ ആണവര്‍. അവര്‍ ജീവിക്കുന്നത്​ അധിനിവേശത്തിന്​ കീഴിലാണെന്നും ഇക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു. ഖത്തറിനെതിരെ മൂന്നുവര്‍ഷമായി […]

You May Like

Breaking News

error: Content is protected !!