ദാരിദ്ര്യ രേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ വെട്ടിക്കുറച്ചു സര്‍ക്കാര്‍

സംസ്ഥാനത്തെ ദാരിദ്ര്യ രേഖക്ക് മുകളിലെ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇവര്‍ക്ക് പതിനഞ്ച് രൂപ നിരക്കിലുള്ള സ്പെഷ്യല്‍ അരിയും ഒഴിവാക്കി. കോവിഡ് കാലത്ത് സാമ്ബത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് റേഷന്‍ വെട്ടിക്കുറച്ച നടപടി തിരിച്ചടിയാകും.

കേന്ദ്രവിഹിതത്തിലെ കുറവാണു പ്രതിസന്ധിയെന്നു സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. വെള്ളക്കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ 25 ലക്ഷത്തോളം കുടുംബങ്ങളെയാണ് ബാധിക്കുക.

ഇവര്‍ക്കു ഈ മാസം ലഭിക്കേണ്ട അരിയില്‍ രണ്ടു കിലോയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നീല വെള്ളക്കാര്‍ഡുടമകള്‍ക്കുള്ള പത്ത് കിലോ സ്പെഷ്യല്‍ അരിയും നിര്‍ത്തലാക്കി.

കിലോക്ക് പതിനഞ്ച് രൂപ നിരക്കില്‍ ലഭിക്കേണ്ട അരിയാണ് ഒഴിവാക്കപ്പെട്ടത്. കേന്ദ്രത്തില്‍ നിന്നും അധികവിലക്ക് വാങ്ങിയാണ് 15 രൂപക്ക് സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ അരി വിതരണം ചെയ്തിരുന്നത്.

ഇതോടെ വെള്ളക്കാര്‍ഡുടമകള്‍ക്ക് ഈ മാസം മൂന്ന് കിലോ അരി മാത്രമാണ് ലഭിക്കുക. നീല വെള്ള കാര്‍ഡുടമകള്‍ക്കുള്ള മണ്ണെണ്ണയും നിര്‍ത്തലാക്കി. 31 രൂപ നിരക്കില്‍ അര ലിറ്റര്‍ മണ്ണെണ്ണയായിരുന്നു ഇവര്‍ക്ക് കഴിഞ്ഞ മാസം വരെ ലഭിച്ചിരുന്നത്. സ്റ്റോക്കില്ലാത്തതാണ് റേഷന്‍ വിഹിതം വെട്ടിക്കുറക്കാന്‍ കാരണം.

Next Post

പട്ടാപകൽ വീട്ടമ്മയെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Thu Sep 17 , 2020
വെള്ളരിക്കുണ്ട്: വീട്ടമ്മയെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്ലാച്ചിക്കര കൈതൊട്ടെ 48 വയസുള്ള വീട്ടമ്മയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ പ്ലാച്ചിക്കരയിലെ ജയകൃഷ്ണനെയാണ് (25) വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ ലീല രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. വെള്ളരിക്കുണ്ട് ടൗണില്‍ പോയി വീടിലേക്ക്‌ തിരിച്ചു വരുന്നതിനിടെ പുന്തുടര്‍ന്ന് എത്തിയ ജയകൃഷ്‌ണന്‍ വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. യുവാവില്‍ നിന്നും രക്ഷപ്പെട്ട് […]

Breaking News

error: Content is protected !!