മന്ത്രി സഭാ യോഗ തീരുമാനങ്ങൾ

  1. വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പാര്‍ലമെന്‍ററി കാര്യ വകുപ്പിന്‍റെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും.
  2. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാര്‍ സിന്‍ഹയെ വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. ഇന്‍ഡസ്ട്രീസ് (കാഷ്യൂ) പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.
  1. സപ്ലൈക്കോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോകിനെ റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണറായി മാറ്റി നിയമിക്കും.
  2. തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനെ ആഭ്യന്തരവും വിജിലന്‍സും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവില്‍ വഹിക്കുന്ന ചുമതലകള്‍ തുടര്‍ന്നും വഹിക്കും.
  3. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിനെ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പ്രിന്‍റിംഗ് & സ്റ്റേഷനറി വകുപ്പിന്‍റെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.
  4. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സി.എ. ലതയെ ഫിഷറീസ് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.
  5. തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കെ. ബിജുവിനെ ലാന്‍ഡ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും. സ്പെഷ്യല്‍ സെക്രട്ടറി (ലാന്‍ഡ് അക്വിസിഷന്‍) റവന്യൂ വകുപ്പിന്‍റെ അധിക ചുമതല തുടര്‍ന്നും വഹിക്കും.
  1. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ വിവര-പൊതുജന സമ്ബര്‍ക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കും.
  2. ഫിഷറീസ് ഡയറക്ടര്‍ എം.ജി. രാജമാണിക്യത്തെ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും.
  3. വിവര-പൊതുജന സമ്ബര്‍ക്ക വകുപ്പ് ഡയറക്ടര്‍ യു.വി. ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.

Next Post

ബഹിരാകാശ മേഖലയില്‍ ഇടമുറിയാതെയുള്ള നേട്ടവുമായി യു.എ.ഇയുടെ കുതിപ്പ് തുടരുന്നു

Thu Sep 17 , 2020
ബഹിരാകാശ മേഖലയില്‍ ഇടമുറിയാതെയുള്ള നേട്ടവുമായി യു.എ.ഇയുടെ കുതിപ്പ് തുടരുന്നു. റഷ്യന്‍ സോയൂസ് റോക്കറ്റില്‍ ഉടനെ യു.എ.ഇയുടെ മെസ്ന്‍സാറ്റ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് രാജ്യം. യു.എ.ഇയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉപഗ്രഹങ്ങളുടെ പട്ടികയില്‍ മെസ്ന്‍സാറ്റും ഉടന്‍ ഇടംപിടിക്കും. ഒട്ടേറെ യുവജനങ്ങളുടെയും പ്രാദേശിക അന്തര്‍ദേശീയ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കാന്‍ യു.എ.ഇ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നടത്തിയ ശ്രമങ്ങളുടെ വന്‍ വിജയമാണിത്. ഉയര്‍ന്ന ശേഷിയുള്ള ഒട്ടേറെ ഉപഗ്രഹങ്ങള്‍ യു.എ.ഇ ഇതിനകം സ്വന്തമാക്കി. 2008ല്‍ മുഹമ്മദ് […]

You May Like

Breaking News

error: Content is protected !!