ലണ്ടനില്‍ കവിതക്ക് മാത്രമായി ഒരു ദിനം !

സെപ്തംബർ 19 ശനിയാഴ്ച്ച, ഒരു ദിനം മുഴുവൻ ഏവർക്കും കവിതകൾ അവതരിപ്പിക്കുവാൻ അവസരം ഒരുക്കുകയാണ് ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ യുടെ കലാസാഹിത്യ വിഭാഗമായ ‘കട്ടൻ കാപ്പിയും കവിതയും കൂട്ടായ്‌മ’ .
കഴിഞ്ഞ പത്തുവർഷങ്ങളിലായി ലണ്ടനിൽ വെച്ച് അനേകം കലാസാഹിത്യസാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള ‘കട്ടൻ കാപ്പിയും കവിതയും കൂട്ടായ്‌മ’യുടെ 107 മത്തെ വേദിയിൽ പതിനേഴാമത് നടക്കുന്ന , ‘സൈബർ അവതരണമായ ഈ കൂട്ടായ്‌മയുടെ ‘ഫേസ് ബുക്ക്’ തട്ടകത്തിലൂടെയുള്ള – ‘ലൈവി’ൽ വന്നുള്ള അവതരണങ്ങളാണ് അന്ന് നടക്കുക.
കവിതകൾ ആലപിക്കുവാനൊ , പാടുവാനൊ , ചൊല്ലുവാനൊ ഇഷ്ട്ടപ്പെടുന്ന ആർക്കും ആഗോളതലത്തിൽ എവിടെയിരുന്നും പങ്കെടുക്കുവാൻ സാധിക്കുന്ന പരിപാടിയാണിത് …! ഒരു ദിനം കവിതയ്ക്കു മാത്രമായി മാറ്റിവയ്ക്കുന്ന സെപ്റ്റംബർ 19 , ശനിയാഴ്ച കാലത്ത് യു.കെ സമയം 10 മണി ( ഇന്ത്യൻ സമയം ഉച്ചക്ക് 2 .30 ) മുതൽ പിറ്റേന്ന് ഞായറാഴ്ച രാവിലെ 10 മണി വരെ ഈ കൂട്ടായ്മയുടെ മുഖപുസ്തക തട്ടകത്തിൽ തത്സമയം വന്ന് ആർക്കും കവിതകൾ അവതരിപ്പിക്കാവുന്നതാണ്.

താല്പര്യമുള്ളവർ https://www.facebook.com/groups/coffeeandpoetry പേജിൽ ലോഗിൻ ചെയ്തശേഷം, ലൈവ് ആയി സ്വന്തം കവിതയോ മറ്റുള്ളവരുടെ കവിതയോ അവതരിപ്പിക്കുക. സ്വയം പരിചയപ്പെടുത്തുക… ചൊല്ലുന്ന കവിത പരിചയപ്പെടുത്തുക… കവിത ചൊല്ലുക… ഓരൊ അവതരണങ്ങളും 10 മിനിറ്റിനുള്ളിൽ ഒതുക്കുവാൻ ശ്രമിക്കുക കവിതകൾ കേൾക്കുവാനും ചൊല്ലുവാനും ഇഷ്ട്ടപ്പെടുന്ന ഏവർക്കും സ്വാഗതം.

Next Post

പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊറോണ രോഗിയുടെ മൃതദേഹം മാറി നല്‍കി

Sat Sep 19 , 2020
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി. പാലക്കാട് സ്വദേശി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം ആശുപത്രിയില്‍ നിന്ന് നല്‍കിയത് അട്ടപ്പാടി സ്വദേശി വള്ളിയുടെ മൃതദേഹം. സംസ്‌കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. പാലക്കാട് സ്വദേശിയായ ജാനകിയമ്മ കോവിഡ് ബാധിച്ചാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് വെള്ളത്തില്‍ കാല്‍വഴുതി വീണാണ് വള്ളി മരിക്കുന്നത്. സംസ്കാരത്തിനായി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം ജീവനക്കാര്‍ വള്ളിയുടെ മൃതദേഹമാണ് നല്‍കിയത്. […]

Breaking News

error: Content is protected !!