ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍നിന്ന് 10000 പൗണ്ട് വരെ പിഴ

ലണ്ടന്‍ : ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍നിന്ന് 9.5 ലക്ഷം രൂപ (10000 പൗണ്ട്/12914 ഡോളര്‍)വരെ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ബാധിച്ച ഒരാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണം. ഈ ചട്ടം ലംഘിക്കുന്നവരില്‍നിന്ന് 10,000 പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ശനിയാഴ്ച പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 28 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. കോവിഡ് പോസ്റ്റീവാണെന്ന് സ്ഥിരീകരിക്കുകയോ കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്ബര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ സ്വയം ക്വാറന്റീനില്‍ പോകണം. നിയമം അവഗണിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

ആദ്യ കുറ്റം ചെയ്യുന്നവര്‍ക്ക് 1000 പൗണ്ട് പിഴ ഈടാക്കും. ആവര്‍ത്തിച്ച്‌ കുറ്റം ചെയ്താല്‍ പിഴ 10,000 ആയി ഉയരും. ക്വാറന്റീനില്‍ കഴിയുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് 500 പൗണ്ട് അധിക ആനുകൂല്യം നല്‍കും. ചികിത്സാ ആനൂകൂല്യങ്ങളടക്കമുള്ളതിന് പുറമെ ആയിരിക്കും ഇത്.

കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ കുറഞ്ഞത് 10 ദിവസമെങ്കിലും വീട്ടില്‍ തന്നെ തുടരണം. വീട്ടിലെ മറ്റ് ആളുകള്‍ 14 ദിവസത്തേക്ക് വീട്ടില്‍ നിന്ന് പുറത്തുപോകരുതെന്നും ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് പോസിറ്റീവ് ആകുന്നവര്‍ വീടിന് പുറത്ത് ആളുകളുമായി ബന്ദം പുലര്‍ത്തിയവരുടെ വിശദാംശങ്ങള്‍ നല്‍കാനും അവരോട് ക്വാറന്‍റീനില്‍ പ്രവേശിക്കാനും നിര്‍ദ്ദേശിക്കണം.

ഇംഗ്ലണ്ടില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കൊവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ പൊലീസിന്‍റെ കര്‍‌ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ബ്രിട്ടനില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രി​ട്ട​ണി​ല്‍ 390,358 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ക്കു​ക​യും 41,759 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് പ​ട​രു​ക​യാ​ണ്. യു​കെ, ഇ​റ്റ​ലി, ഫ്രാ​ന്‍​സ്, അ​യ​ര്‍​ല​ന്‍​ഡ് തു​ട​ങ്ങി എ​ട്ടു ദി​വ​സ​വും രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്.

Next Post

പെട്ടിമുടി - കരിപ്പൂര്‍ ; മരിച്ചവരുടെ ആശ്രിതർക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ച്‌ കൊണ്ടുള്ള ഉത്തരവിറങ്ങി

Mon Sep 21 , 2020
തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട മരിച്ചവരുടെ ആശ്രിതര്‍ക്ക് കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ധനസഹായം അനുവദിച്ച്‌ കൊണ്ടുള്ള ഉത്തരവിറങ്ങി. പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ഉത്തരവ് വന്നപ്പോള്‍ ഒരു ലക്ഷം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ […]

Breaking News

error: Content is protected !!