കല്യാണവസ്ത്രത്തിനായി കണ്ണീരണിയേണ്ട; സബിത തരും പണമില്ലാതെ

കണ്ണൂര്‍: വിവാഹവസ്ത്രത്തിനും ആഭരണത്തിനും പാടുപെടേണ്ടിവരുന്ന നിര്‍ദ്ധന പെണ്‍കുട്ടികളുടെ കണ്ണീരൊപ്പുകയാണ് പാപ്പിനിശ്ശേരി അഞ്ചാം പീടിക സ്വദേശി എ.കെ.സബിത. വെറും മണിക്കൂറുകള്‍ മാത്രം ഉപയോഗിക്കുന്ന വിവാഹ വസ്ത്രം താല്‍പ്പര്യമുള്ളവരില്‍ നിന്നും ശേഖരിച്ച്‌ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കൈമാറുകയാണിവ‌ര്‍.കഴിഞ്ഞ ഒരു മാസം മാത്രം 90 പെണ്‍കുട്ടികള്‍ക്കാണ് സബിതയുടെ സഹായം ലഭിച്ചത്.

അതിനായ് താന്‍ എട്ട് വര്‍ഷമായി വീടിനോട് ചേര്‍ന്ന് നടത്തി വരുന്ന റെയിന്‍ ബോ ദി വുമണ്‍ ഒൗട്ട് ഫിറ്റ് എന്ന ബുട്ടിക്കില്‍ റെയിന്‍ബോ ഫ്രീ ബ്രൈഡല്‍ ഒൗട്ട് ഫിറ്റ് എന്ന പേരില്‍ മറ്റൊരു മുറി തയ്യാറാക്കിയിരിക്കുകയാണിവര്‍.

സബിതയുടെ ഷോപ്പിലെത്തിയാല്‍ ഇവര്‍ക്ക് എത്ര വസ്ത്രങ്ങള്‍ വേണമെങ്കിലും സൗജന്യമായി കിട്ടും.ഒപ്പം അനുയോജ്യമായ ഫാന്‍സി ആഭരണങ്ങള്‍,ചെരുപ്പ്,ബെഡ് ഷീറ്റ് എന്നിവയും.

വിവാഹം കഴിഞ്ഞ് വിരുന്ന് പോകാന്‍ അണിയേണ്ട വസ്ത്രം വരെ സ്വയം തിരഞ്ഞെടുക്കാം.ഷോപ്പിലെത്തുന്നവര്‍ ആരെന്നോ എവിടെയെന്നോ ആരോടും പറയില്ല.

ലോക്ക് ഡൗണ്‍ സമയത്താണ് ഇത്തരത്തില്‍ ഒരു ആശയം ഉദിച്ചതെന്ന് സബിത പറയുന്നു.കടകളെല്ലാം പൂര്‍ണ്ണമായി അടഞ്ഞു കിടന്നിരുന്ന സമയത്ത് ഒരു പെണ്‍കുട്ടി വിവാഹ വസ്ത്രം ആവശ്യപ്പെട്ട് വിളിക്കുകയായിരുന്നു. ഇക്കാര്യം വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പങ്ക് വച്ചതോടെ നിരവധി പേര്‍ പൂത്തന്‍ വസ്ത്രങ്ങള്‍ നല്‍കാന്‍ വരെ തയ്യാറായി.ലഭിച്ച വസ്ത്രങ്ങളെല്ലാം തന്നെ പുതുമയുടെ കാര്യത്തിലും വിലയുടെ കാര്യത്തിലുടെ ഉയര്‍ന്നവയായിരുന്നു.ഒരു ലക്ഷം രൂപയുടെ വിവാഹ വസ്ത്രം വരെ ഇത്തരത്തില്‍ ലഭിച്ചു.ഈ വസ്ത്രങ്ങള്‍ വച്ച്‌ എന്തു കൊണ്ട് ഒരു ബുട്ടീക്ക് തുടങ്ങീക്കൂടായെന്ന ചിന്തയാണ് ഇന്ന് ഒട്ടനവധി പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക് നിറം നല്‍കിയത്.കണ്ണൂരില്‍ ആരംഭിച്ച ഈ സംരംഭം നിരവധി പേരുടെ ആവശ്യ പ്രകാരം ഇപ്പോള്‍ കോഴിക്കോട്,പയ്യന്നൂര്‍ ,കാസര്‍കോട്,കൊല്ലം,കൊച്ചി എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുകയാണ്. .ആലപ്പുഴ ,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ അടുത്ത മാസം തുടങ്ങുമെന്നും സബിത പറഞ്ഞു..

‘വസ്ത്രം കൊണ്ട് പോയ പലരും സന്തോഷം കൊണ്ട് വിളിച്ച്‌ കരയാറുണ്ട്.അഗോറ എന്ന വനിതാ ഗ്രൂപ്പ് വഴി നേരത്തെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ വസ്ത്രം എത്തിക്കാറുണ്ട്.എന്നാല്‍ അത് പലപ്പോളും അവരെ തൃപ്തിപ്പെടുത്താറില്ല.

അപ്പോഴാണ് ഈ ആശയം തോന്നിയത്. ഇപ്പോള്‍ രണ്ട് ബ്യൂട്ടിഷന്‍മാര്‍ സൗജന്യമായി മേക്കപ്പ് ചെയ്യാന്‍ തയ്യാറായി വന്നിട്ടുണ്ട്.ഫാന്‍സി ആഭരണങ്ങള്‍ നല്‍കാനും ഒരാള്‍ തയ്യാറായിട്ടുണ്ട് “

Next Post

ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍നിന്ന് 10000 പൗണ്ട് വരെ പിഴ

Mon Sep 21 , 2020
ലണ്ടന്‍ : ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍നിന്ന് 9.5 ലക്ഷം രൂപ (10000 പൗണ്ട്/12914 ഡോളര്‍)വരെ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ബാധിച്ച ഒരാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണം. ഈ ചട്ടം ലംഘിക്കുന്നവരില്‍നിന്ന് 10,000 പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. കോവിഡ് പോസ്റ്റീവാണെന്ന് സ്ഥിരീകരിക്കുകയോ കോവിഡ് […]

Breaking News

error: Content is protected !!