യുകെ: വീണ്ടും ലോക്ക് ഡൌണ്‍ ഭീതി; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഷെല്‍ഫുകള്‍ കാലിയാകുന്നു !

ലണ്ടന്‍ : ഒരു രണ്ടാം ലോക്ക് ഡൌണ്‍ ഭീതിയില്‍ യുകെയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വീണ്ടും തിരക്ക് വര്‍ധിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തെതിന് സമാനമായി വിവിധ ഫുഡ്‌, ഹൈജീന്‍ ഉത്പന്നങ്ങളുടെ ഷെല്‍ഫുകള്‍ ആണ് പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും വീണ്ടും വേഗത്തില്‍ കാലിയാകുന്നത്. വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ നാളെ എംപിമാരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് യുകെയില്‍ പുതിയ ‘ഷോപ്പിംഗ്‌ പാനിക്’ ആരംഭിച്ചിരിക്കുന്നത്.

അതിനിടെ, “ആരും അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടെണ്ട ആവശ്യമില്ലെന്ന് ‘ബ്രിട്ടീഷ് റീട്ടയില്‍ കണ്‍സോര്‍ഷ്യം’ ഡയറക്ടര്‍ അറിയിച്ചു. യുകെയിലെ സപ്ലെ ചെയിനുകള്‍ ഏതു സാഹചര്യവും നേരിടാന്‍ തക്ക ശേഷിയുള്ളവയാണെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ ആസ്ഡ, ടെസ്കോ, സൈന്‍സ്ബറി, ആള്‍ഡി തുടങ്ങിയ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇത് വരെ അവശ്യ സാധനങ്ങള്‍ക്ക് ദൌര്‍ലഭ്യം അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല. ഇതിന് പുറമേ ഈ മാസം മുതല്‍ ഓരോ ആഴ്ചയും ടെസ്കോയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സ്ലോട്ടുകള്‍ 6 ലക്ഷത്തില്‍ നിന്നും 15 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

Next Post

മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

Tue Sep 22 , 2020
മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം വെളിയം സ്വദേശി മനീഷ് കുമാര്‍ (37) ആണ് മരിച്ചത്. ബഹ്‍റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്‍തുവരികയായിരുന്നു.

You May Like

Breaking News

error: Content is protected !!