യുകെ: കൊറോണ ആക്രമണം കനക്കുന്നു; ഒക്ടോബറില്‍ ദിനേന 50000 ഇന്‍ഫക്ഷന്‍ എന്ന നിരക്കിലേക്ക് ഉയരുമെന്ന ഭീധിയില്‍ സര്‍ക്കാര്‍ !

ലണ്ടന്‍: യുകെയില്‍ കൊറോണ ആക്രമണം വീണ്ടും കനക്കുന്നു. ഒക്ടോബര്‍ മധ്യത്തോടെ ദിനേനയുള്ള കൊറോണ ബാധ 50000 കവിയുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനു പുറമേ ദിനേനയുള്ള മരണനിരക്ക് നവംബര്‍ മധ്യത്തോടെ 200ല്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സയന്റിഫിക് അഡ്വൈസര്‍ സര്‍ പാട്രിക് വാലസ് ആണ് ഇത് സംബന്ധമായ വിശദീകരണം നല്‍കിയത്.

കൊറോണ ബാധയും മരണ നിരക്കും ഓരോ ആഴ്ചയും ഇരട്ടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഈ കണക്കുകളെ ‘എക്സാമ്പിള്‍ സിനാരിയോ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്‌. സര്‍ക്കാരിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ക്രിസ് വിറ്റിയും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍ വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച എംപിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത സാഹചര്യത്തില്‍ ഈ പുറത്തു വന്ന ഈ പുതിയ റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ആശങ്കകള്‍ ഉണര്‍ത്തുന്നവയാണ്.

Next Post

യുകെ: വീണ്ടും ലോക്ക് ഡൌണ്‍ ഭീതി; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഷെല്‍ഫുകള്‍ കാലിയാകുന്നു !

Tue Sep 22 , 2020
ലണ്ടന്‍ : ഒരു രണ്ടാം ലോക്ക് ഡൌണ്‍ ഭീതിയില്‍ യുകെയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വീണ്ടും തിരക്ക് വര്‍ധിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തെതിന് സമാനമായി വിവിധ ഫുഡ്‌, ഹൈജീന്‍ ഉത്പന്നങ്ങളുടെ ഷെല്‍ഫുകള്‍ ആണ് പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും വീണ്ടും വേഗത്തില്‍ കാലിയാകുന്നത്. വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ നാളെ എംപിമാരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് യുകെയില്‍ പുതിയ ‘ഷോപ്പിംഗ്‌ പാനിക്’ ആരംഭിച്ചിരിക്കുന്നത്. അതിനിടെ, […]

Breaking News

error: Content is protected !!