ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളില്‍ ഇനി വനിതകളും

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളില്‍ ഇനി വനിതകളും. സബ് ലെഫ്റ്റനന്‍റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്‍റ് റിതി സിങ് എന്നിവരെയാണ് യുദ്ധക്കപ്പലുകളില്‍ സേവനത്തിനായി നിയോഗിക്കുന്നത്. ഉയര്‍ന്ന തസ്തികകളില്‍ നിരവധി വനിത ഓഫിസര്‍മാര്‍ നാവികസേനയില്‍ ഉണ്ടെങ്കിലും ആദ്യമായാണ് യുദ്ധക്കപ്പലുകളില്‍ സേവനത്തിന് വനിതകളെ നിയോഗിക്കുന്നത്.

യുദ്ധക്കപ്പലുകളിലെ ഹെലികോപ്ടറുകളുടെ ചുമതലയാണ് കുമുദിനി ത്യാഗിക്കും റിതി സിങ്ങിനുമുള്ളത്. 60 മണിക്കൂര്‍ ഒറ്റക്ക് ഹെലികോപ്റ്റര്‍ പറത്തിയാണ് ഇരുവരും ഇതിനായി യോഗ്യത നേടിയത്. ബിടെക്ക് ബിരുദധാരികളായ ഇരുവരും 2018ലാണ് നാവികസേനയില്‍ ചേര്‍ന്നത്. ദക്ഷിണ നാവികസേനാ ആസ്ഥാനമായ കൊച്ചി നേവല്‍ ബേസില്‍ നിന്നാണ് ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.

ഒബ്‌സെര്‍വര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 17 പേരുടെ ബാച്ചിലാണ് കുമുദിനിയും റിതിയുമുള്ളത്.

നാവികസേനയുടെ അത്യന്താധുനിക എം.എച്ച്‌-60 ഹെലികോപ്ടറുകള്‍ പറത്താനാണ് ഇരുവരുടെയും ചുമതല. ആക്രമിക്കാനെത്തുന്ന കപ്പലുകളെയും അന്തര്‍വാഹിനികളെയും തിരിച്ചറിയാനുള്ള നൂതന സംവിധാനങ്ങളാണ് എം.എച്ച്‌-60 ഹെലികോപ്ടറുകളിലുള്ളത്.

കപ്പലിലെ ക്വാര്‍ട്ടേഴ്സുകളിലെ സ്വകാര്യതക്കുറവും സ്ത്രീസൗഹൃദ ശൗചാലയങ്ങളുടെ അഭാവവുമാണ് മുന്‍കാലങ്ങളില്‍ സ്ത്രീകളെ യുദ്ധക്കപ്പലുകളില്‍ നിയമിക്കാതിരുന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്.

ഇന്ത്യന്‍ വ്യോമസേനയുടെ റഫാല്‍ യുദ്ധവിമാനം പറത്താന്‍ വനിതാ പൈലറ്റുമാരുടെ ചുരുക്കപ്പട്ടിക തയാറാക്കിയതായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് നാവികസേന വനിതാ ഓഫിസര്‍മാരെ യുദ്ധകപ്പലില്‍ വിന്യസിക്കാന്‍ തീരുമാനിച്ചത്.

Next Post

ഖത്തറില്‍ ഡ്രൈവി​ങ് സ്​​കൂ​ളു​ക​ള്‍​ക്ക് ഇനി ഏ​കീ​കൃ​ത പ​രി​ശീ​ല​ന സം​വി​ധാ​നം

Tue Sep 22 , 2020
ഖത്തറില്‍ ഡ്രൈവി​ങ് സ്​​കൂ​ളു​ക​ള്‍​ക്ക് ഏ​കീ​കൃ​ത പ​രി​ശീ​ല​ന സം​വി​ധാ​നം ത​യാ​റാ​കു​ന്നു.ഡ്രൈവിങ് സ്​കൂളുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും അതുവഴി റോഡ് സുരക്ഷ ഉയര്‍ത്തുകയുമാണ് ലക്ഷ്യമിടുന്നത്​​.ഡ്രൈവര്‍മാര്‍ക്ക് റോഡ് സംബന്ധമായ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുകയും ഇതിെന്‍റ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍, ൈഡ്രവിങ് ലൈസന്‍സ്​ നേടിയെടുക്കേണ്ടതിന് അനിവാര്യമായ അറിവുകള്‍, ഖത്തര്‍ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന പുതിയ ഗൈഡും പുറത്തിറക്കും. ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ്​ ലെഫ്. കേണല്‍ സാലിം […]

You May Like

Breaking News

error: Content is protected !!