യുകെ: സ്കോട്ട്ലാന്‍ഡില്‍ കൊറോണ വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു; നാമ മാത്രമായ നിയന്ത്രങ്ങളുമായി ബോറിസ് ജോണ്‍സണ്‍!

എഡിന്‍ബറ : കൊറോണ വ്യാപനം തടയാന്‍ കര്‍ക്കശ നിയന്ത്രണങ്ങളുമായി സ്കോട്ടിഷ് സര്‍ക്കാര്‍. രണ്ടു വ്യത്യസ്ത വീട്ടുകാര്‍ പരസ്പരം ഇടപഴകുന്നതിന് ചൊവാഴ്ച മുതല്‍ സ്കോട്ട്ലാന്‍ഡില്‍ വിലക്കേര്‍പ്പെടുത്തി. സ്കോട്ട്ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്ട്രൂജന്‍ ആണ് പുതിയ സാമൂഹ്യ സമ്പര്‍ക്ക നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിയത്. ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ച സാമൂഹ്യ നിയന്ത്രണ വിലക്കുകളെക്കാള്‍ കഠിനമായ വിളക്കുകളാണ് സ്കോട്ട്ലാന്‍ഡില്‍ നടപ്പാക്കാനിരിക്കുന്നത്.

എന്നാല്‍ താരതമ്യേന ലഘുവായ സാമൂഹ്യ നിയന്ത്രണങ്ങള്‍ ആണ്
ഇംഗ്ലണ്ടില്‍ നടപ്പാക്കുക. ഓഫീസ് ജോലിക്കാരോട് വീടുകളില്‍ നിന്നും ജോലി ചെയ്യാന്‍ അഭ്യര്‍ഥിച്ച പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍, എല്ലാ പബ്ബുകളും രാത്രി 10 മണിയോടെ അടച്ചിടാന്‍ ആവശ്യപ്പെട്ടിരുന്നു. അത് പോലെ വിവാഹ പാര്‍ട്ടികളില്‍ സംബന്ധിക്കുന്നവരുടെ എണ്ണം 30 ല്‍ നിന്നും 15 ആക്കി കുറക്കാനും പ്രധാന ആവശ്യപ്പെട്ടു. ഇതിന് പുറമെ പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്ക് ധരിക്കാതിരുന്നാല്‍ 200 പൌണ്ട് ഫൈന്‍ ഈടാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച 4368 പേര്‍ക്ക് കൂടി പുതിയതായി യുകെയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചു. രണ്ടു മാസം മുമ്പ് വെറും 445 പേര്‍ക്ക് മാത്രമാണ് ദിനേന പുതുതായി കൊറോണ ബാധയേറ്റിരുന്നത്. എന്നാല്‍ അനിയന്ത്രിതമായ വ്യാപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പ്രധാന മന്ത്രിയുടെ പുതിയ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

Next Post

“ഫലസ്ഥീന്‍ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല! ഇസ്രാഈലുമായുള്ള കരാര്‍ അവര്‍ക്കെതിരല്ല!” നിലപാട് വ്യക്തമാക്കി ബഹ്റൈന്‍ രാജാവ്

Wed Sep 23 , 2020
മനാമ: ഫലസ്ഥീനിന്‍റെ പരമാധികാരം അംഗീകരിച്ച്‌ മുന്നോട്ടു പോകുമെന്ന ബഹ്റൈന്‍റെ പ്രഖ്യാപിത നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഇസ്രാഈലുമായുള്ള കരാര്‍ ഏതെങ്കിലും രാഷ്ട്രത്തിനോ സമൂഹത്തിനോ എതിരല്ലെന്നും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി.കിഴക്കന്‍ ജറൂസലം കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്ഥീന്‍ രാഷ്ട്രത്തെ അംഗീകരിക്കമെന്നതാണ് നേരത്തെ തന്നെയുള്ള ബഹ്റൈന്‍റെ പ്രഖ്യാപിത നിലപാടെന്നും അദ്ധേഹം പറഞ്ഞു.ഇവിടെ ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഫലസ്ഥീനുമായുള്ള രാജ്യത്തിന്‍റെ ബന്ധവും നിലപാടും രാജാവ് വ്യക്തമാക്കിയത്.ഇസ്രാഈലുമായി കരാറിലേര്‍പ്പെട്ടതിനെ […]

You May Like

Breaking News

error: Content is protected !!