ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ കടന്നാക്രമിച്ചു ഡോണള്‍ഡ് ട്രംപിന്‍റെ മകന്‍ എറിക് ട്രംപ്

ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ കടന്നാക്രമിച്ചു ഡോണള്‍ഡ് ട്രംപിന്‍റെ മകന്‍ എറിക് ട്രംപ്. ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും പൂര്‍ണമായും ഒളിച്ചോടിയ വ്യക്തിയാണ് ഇന്ന് ഇന്ത്യന്‍ പൈതൃകം അവകാശപ്പെട്ടു രംഗത്തെത്തിയിരിക്കുന്ന കമലാ ഹാരിസ് എന്ന് അറ്റ്ലാന്‍റയില്‍ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെ എറിക് ട്രംപ് പറഞ്ഞു.

ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ കാത്തുസൂക്ഷിക്കുന്ന വിലപ്പെട്ട മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീവ്ര ഇടതുപക്ഷ നിലപാടു സ്വീകരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ഇന്ത്യന്‍ വംശജരെ ബന്ധിപ്പിക്കുന്നതിനാണ് കമല ഹാരിസ് ശ്രമിക്കുന്നതെന്ന് എറിക് പറഞ്ഞു.

അതുവിലപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ട് കമല ഹാരിസ് നടത്തിയ പ്രസംഗത്തില്‍ അമ്മ ശ്യാമള ഗോപാലനെ പേരെടുത്തു പറഞ്ഞ് ഇന്ത്യന്‍ പൈകൃതകത്തെ കുറിച്ചു അഭിമാനത്തോടെ പരാമര്‍ശിച്ചതു എറിക് ചൂണ്ടികാട്ടി.

അതേസമയം കമല ഹാരിസ് ആഫ്രിക്കന്‍ അമേരിക്കനെന്നും ഏഷ്യന്‍ അമേരിക്കനെന്നും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വെളുത്ത വര്‍ഗക്കാരിയല്ലാത്ത ആദ്യ സ്ഥാനാര്‍ഥിയാണെന്നും അവകാശപ്പെടുന്നുണ്ടെന്നു എറിക് പറഞ്ഞു. തന്‍റെ പിതാവും ഇന്ത്യന്‍ പ്രധാന മന്ത്രിയുമായി നല്ല സൗഹൃദ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും ഇന്ത്യന്‍ വംശജരുടെ പുരോഗമനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്നും എറിക് ഉറപ്പ് നല്‍കി.

നവംബര്‍ മൂന്നിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നിര്‍ണയകമായ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ഡെമോക്രാറ്റും റിപ്പബ്ലിക്കനും സ്വീകരിച്ചിരിക്കുന്നത്.

Next Post

ബ്രിട്ടനില്‍ കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

Tue Sep 22 , 2020
ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ഒക്ടോബറാകുന്നതോടെ ഒരു ദിവസം അരലക്ഷം പേര്‍ക്ക് വരെ കൊറോണ യുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബ്രീട്ടീഷ് ആരോഗ്യവകുപ്പാണ് പ്രസ്താവന നടത്തിയത്. ഇടക്കാലത്ത് കൊറോണ കുറഞ്ഞ ബ്രിട്ടനില്‍ ജനങ്ങളുടെ ജാഗ്രതക്കുറവാണ് രോഗ വ്യാപനത്തിന് കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു. ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സാണ് വ്യാപന കാരണം വ്യക്തമാക്കിയത്. ബ്രിട്ടനിലെ വിദ്യാലയങ്ങളും ഇതിനിടെ തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഞായറാഴ്ച മാത്രം 3899 പേര്‍ക്കാണ് കൊറോണ […]

Breaking News

error: Content is protected !!