സഊദിയില്‍ കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു

റിയാദ്: സഊദിയില്‍ കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു. അല്‍റസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റിയാസ് പുലോത്തും കണ്ടി (35) യാണ് മരണപ്പെട്ടത്. പത്ത് ദിവസം മുമ്ബാണ് റിയാസിന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാവുകയും രോഗം മൂര്‍ഛിച്ചതിനാല്‍ കഴിഞ്ഞ ദിവസം വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ റിയാസ് അല്‍റസില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്‍്റെ കൊവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്ന യുവാവ് കഴിഞ്ഞ മാസമാണ് പുതിയ സ്പോണ്‍സറിലേക്ക് മാറ്റിയത്.

അയ്യൂബ്, നഫീസ എന്നിവരുടെ മകനാണ്. ഭാര്യ: ഫാത്വിമ. മക്കള്‍: സ്വാലിഹ ഹിബ, മുഹമ്മദ്‌ സ്വാലിഹ്.

മയ്യത്ത് അല്‍റസില്‍ ഖബറടക്കുന്നതിനു വേണ്ടി ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ ഫിറോസ് മലപ്പുറം, അയ്യൂബ് പാണ്ടായി, ഷംനാദ് പോത്തന്‍കോട്, സാലിഹ് കാസര്‍കോഡ്, ഫോറം അല്‍ഖസീം ഏരിയ പ്രസിഡന്‍്റ് ഷാനവാസ് കരുനാഗപ്പള്ളി എന്നിവര്‍ രംഗത്തുണ്ട്.

Next Post

യുകെ: സ്കോട്ട്ലാന്‍ഡില്‍ കൊറോണ വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു; നാമ മാത്രമായ നിയന്ത്രങ്ങളുമായി ബോറിസ് ജോണ്‍സണ്‍!

Wed Sep 23 , 2020
എഡിന്‍ബറ : കൊറോണ വ്യാപനം തടയാന്‍ കര്‍ക്കശ നിയന്ത്രണങ്ങളുമായി സ്കോട്ടിഷ് സര്‍ക്കാര്‍. രണ്ടു വ്യത്യസ്ത വീട്ടുകാര്‍ പരസ്പരം ഇടപഴകുന്നതിന് ചൊവാഴ്ച മുതല്‍ സ്കോട്ട്ലാന്‍ഡില്‍ വിലക്കേര്‍പ്പെടുത്തി. സ്കോട്ട്ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്ട്രൂജന്‍ ആണ് പുതിയ സാമൂഹ്യ സമ്പര്‍ക്ക നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിയത്. ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ച സാമൂഹ്യ നിയന്ത്രണ വിലക്കുകളെക്കാള്‍ കഠിനമായ വിളക്കുകളാണ് സ്കോട്ട്ലാന്‍ഡില്‍ നടപ്പാക്കാനിരിക്കുന്നത്. എന്നാല്‍ താരതമ്യേന ലഘുവായ സാമൂഹ്യ നിയന്ത്രണങ്ങള്‍ ആണ് ഇംഗ്ലണ്ടില്‍ […]

Breaking News

error: Content is protected !!