യുകെ: കൊറോണയെ പ്രതിരോധിക്കാന്‍ ‘സ്വീഡിഷ് മോഡല്‍’ സ്വീകരിക്കാന്‍ പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ !

ലണ്ടന്‍: കൊറോണയെ പ്രതിരോധിക്കാന്‍ ‘സ്വീഡിഷ് മോഡല്‍’ സ്വീകരിക്കാന്‍ പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാന മന്ത്രിയെ സന്ദര്‍ശിച്ച ഓക്സ്ഫോര്‍ഡ് യുണിവേഴ്സിറ്റിയിലെ ഗവേഷകരുടെ സംഘമാണ് ഇത് സംബന്ധമായ സൂചന നല്‍കിയത്. ഗവേഷക സംഘത്തിന്‍റെ മേധാവി പ്രൊഫസര്‍ കാള്‍ ഹെനെഗാന്‍ ആണ് പ്രധാന മന്ത്രിയുടെ പുതിയ നയം മാറ്റത്തെക്കുറിച്ച് വിശദീകരിച്ചത്.

‘കൊറോണ വൈറസിനെ പൂര്‍ണമായും നശിപ്പിക്കുന്നതിന് പകരം വൈറസിനെ നിയന്ത്രണ വിധേയമാക്കുക’ എന്ന രീതിയാണ് സ്വീഡിഷ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ‘ഹേര്‍ഡ് ഇമ്മ്യുനിട്ടി’ സ്വായത്തമാക്കിക്കൊണ്ട് വൈറസ് ബാധയെ ചെറുക്കുക എന്നതാണ് ഇതിലെ ഒരു പ്രധാന മാര്‍ഗമായി സ്വീഡന്‍ സ്വീകരിച്ചിരിക്കുന്നത്. അടുത്ത ആറു മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായി ഈ രീതി നടപ്പാക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമം. ‘ജനങ്ങള്‍ നിലവിലെ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതാണ്’ കൊറോണ ബാധ വീണ്ടും വര്‍ധിക്കാന്‍ കാരണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാന മന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് ജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്ന് പ്രധാന മന്ത്രി അവകാശപ്പെട്ടു. ‘YouGov’ നടത്തിയ സര്‍വേ പ്രകാരം 78 ശതമാനം പേരുടെ പിന്തുണ സര്‍ക്കാരിന്റെ പുതിയ കൊറോണ നിയന്ത്രണ നിര്‍ദേശങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്വീഡിഷ് മോഡല്‍ വൈറസ് നിയന്ത്രണങ്ങളും പുതിയ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടും.

Next Post

യുകെ: പെട്രോള്‍ പമ്പുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശവുമായി സര്‍ക്കാര്‍ ഗൈഡ് ലൈന്‍ !

Thu Sep 24 , 2020
ലണ്ടന്‍ : കൊറോണ വൈറസ് ബാധ നിയന്ത്രണം വിട്ട് വ്യാപിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ സ്റ്റെഷനുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ വാഹനയുടമകളോട് നിര്‍ദേശിച്ചു. മില്ല്യന്‍ കണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും പെട്രോള്‍ സ്റ്റെഷനുകളും മോട്ടോര്‍വെകളിലെ സര്‍വീസ് സ്റ്റെഷനുകളും സന്ദര്‍ശിക്കുന്നത്. യാത്ര സംബന്ധമായി ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തു വിട്ട 34 പേജ് വരുന്ന ഗൈഡ് ലൈനില്‍ ആണ് ഈ നിര്‍ദേശം ഉള്ളത്. മറ്റ് യാത്രക്കാരുമായി കാര്‍ ഷെയര്‍ ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്നും […]

Breaking News

error: Content is protected !!