യുകെ: പെട്രോള്‍ പമ്പുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശവുമായി സര്‍ക്കാര്‍ ഗൈഡ് ലൈന്‍ !

ലണ്ടന്‍ : കൊറോണ വൈറസ് ബാധ നിയന്ത്രണം വിട്ട് വ്യാപിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ സ്റ്റെഷനുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ വാഹനയുടമകളോട് നിര്‍ദേശിച്ചു. മില്ല്യന്‍ കണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും പെട്രോള്‍ സ്റ്റെഷനുകളും മോട്ടോര്‍വെകളിലെ സര്‍വീസ് സ്റ്റെഷനുകളും സന്ദര്‍ശിക്കുന്നത്. യാത്ര സംബന്ധമായി ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തു വിട്ട 34 പേജ് വരുന്ന ഗൈഡ് ലൈനില്‍ ആണ് ഈ നിര്‍ദേശം ഉള്ളത്. മറ്റ് യാത്രക്കാരുമായി കാര്‍ ഷെയര്‍ ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്നും ഗൈഡ് ലൈന്‍ വിശദീകരിക്കുന്നു.

യുകെയിലെ പല പെട്രോള്‍ സ്റ്റെഷനുകളും മിനി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടിയാണ്. ഇന്ധനം നിറക്കുന്നതിന് പുറമെ പാല്‍, ബ്രഡ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും യാത്രക്കാര്‍ പലപ്പോഴും പെട്രോള്‍ സ്റ്റെഷനുകളെ ആശ്രയിക്കാറുണ്ട്‌. ഇത്തരം അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ആണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ധനം നിറക്കുന്നതിനായി പെട്രോള്‍ സ്റ്റെഷനുകള്‍ സന്ദര്‍ശിക്കേണ്ടി വന്നാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കാര്യമായി പാലിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. വീണ്ടും യാത്ര തുടങ്ങുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി കഴുകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മോട്ടോര്‍വെകളിലെ പെട്രോള്‍ സര്‍വീസ് സ്റ്റെഷനുകളെ ദീര്‍ഘദൂര യാത്രക്കാര്‍ താല്‍ക്കാലിക വിശ്രമത്തിനായി പല സമയങ്ങളിലും ആശ്രയിക്കാറുണ്ട്. ഇത്തരം സര്‍വീസ് സ്റ്റേഷനുകളിലെ ടോയിലറ്റ് ഫസിലിറ്റികള്‍ അടക്കം ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കൊറോണ ബാധ ശക്തമായ പ്രദേശങ്ങളില്‍ നിന്നുമുള്ള യാത്രക്കാരും ഈ സ്റ്റെഷനുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൊറോണ ബാധ പെട്ടെന്ന് പിടിപെടാന്‍ സാധ്യത കൂടുതലാണ്.

Next Post

കുളത്തില്‍ മരിച്ച നിലയില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

Thu Sep 24 , 2020
കൊല്ലം: കുളത്തില്‍ മരിച്ച നിലയില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ ആണ് എട്ടാം ക്ലാസുകാരിയെ കണ്ടെത്തിയത്. വൈക്കം ടിവി പുരം സ്വദേശി ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ പാര്‍വതിയെ (13) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഗ്രീഷ്മ പാര്‍വതിയെ കാണതായത് . തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ വീടിന് സമീപത്തുള്ള കുളത്തില്‍ നിന്ന് കണ്ടെത്തിയത്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Breaking News

error: Content is protected !!