കേന്ദ്രമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി : കൊവിഡ് ബാധിച്ച് റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി മരിച്ചു. ഡൽഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് കേന്ദ്രമന്ത്രിയുടെ മരണം. യൂണിയന്‍ ക്യാബിനറ്റില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മന്ത്രികൂടിയാണ് സുരേഷ് അംഗഡി.

കര്‍ണാടക ബെല്‍ഗാവില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു സുരേഷ് അംഗഡി. സെപ്റ്റംബർ‍ 11-നാണ് അദ്ദേഹം കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ബി.ജെ.പി അംഗമായാണ്​ അംഗഡി രാഷ്​ട്രീയ പ്രവർത്തനം ആരഭിക്കുന്നത്​. 1996ൽ ബെൽഗാവി ജില്ലാ പ്രസിഡൻറായി.

1999 വരെ സ്ഥാനം വഹിച്ചു. തുടർന്ന്​ 2001ൽ വീണ്ടും ജില്ലാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 2004ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബെൽഗാം ലോക്​സഭ മണ്ഡലത്തിൽ നിന്ന്​ ജയിച്ചു. തുടർന്ന്​ 2009,2014,2019 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും എം.പിയായി വിജയിച്ചു

Next Post

വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍ക്കാര്‍ 11,000 രൂപ നല്‍കുന്നോ?

Thu Sep 24 , 2020
ന്യൂഡൽഹി : സ്‌കൂള്‍/കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ 11,000 രൂപ കൊടുക്കുന്നതായിപ്രചരിക്കുന്ന വാര്‍ത്ത വ്യാജം. കൊവിഡ്‌പശ്ചാത്തലത്തില്‍ ഫീസ്‌ അടയ്ക്കാന്‍ബുദ്ധിമുട്ടുന്നവര്‍ക്ക്‌ സര്‍ക്കാര്‍ 11,000നല്‍കുമെന്നാണ്‌ സോഷ്യല്‍ മീഡിയയില്‍പ്രചരിക്കുന്നത്‌. പ്രസ്‌ ഇന്‍ഫര്‍മേഷന്‍ബ്യുറോ ഓഫ്‌ ഇന്ത്യയാണ്‌ ഇത്‌ സംബന്ധിച്ച്‌വ്യക്തത വരുത്തിയത്‌. സര്‍ക്കാര്‍അത്തരത്തിലൊരു തീരുമാനവുംഎടുത്തിട്ടില്ലെന്നും അറിയിച്ചു.

You May Like

Breaking News

error: Content is protected !!